കൊല്ലം: കണ്ണൂരിൽ മന്ത്രി ഒ.ജെ. ജനീഷിനെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ ആക്രമണശ്രമത്തിൽ പ്രതിഷേധിച്ച് മന്ത്രി ബിന്ദു കൃഷ്ണ. മന്ത്രിയുടെ വാഹനത്തിന് കേടുപാടുകൾ വരുത്തുകയും വാഹനത്തിലെ ദേശീയപതാക നശിപ്പിക്കുകയും ചെയ്തത് ഗൗരവമുള്ളതാണ്. അഞ്ചിടങ്ങളിൽ മന്ത്രിയുടെ വാഹനത്തെ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചു. ജനാധിപത്യപരമായി അധികാരത്തിലിരിക്കുന്ന സർക്കാരിന്റെ മന്ത്രിക്കെതിരെ ആക്രമണശ്രമം നടത്തുന്നത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ജനാധിപത്യ മാർഗങ്ങളിലൂടെയാണ് പ്രകടിപ്പിക്കേണ്ടത്. ദേശീയപതാകയോട് അനാദരവ് പ്രകടിപ്പിക്കുന്ന തരത്തിലുള്ള നടപടികളും ജനാധിപത്യ കേരളത്തിന് നിരക്കുന്നതല്ല.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ സംസ്ഥാന സർക്കാർ കർശനനടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |