റാന്നി: വയോജന ദിനത്തോടനുബന്ധിച്ച് വെച്ചൂച്ചിറ മുൻ പഞ്ചായത്തംഗം തങ്കമ്മ ജോസിനെയും മുതിർന്ന കർഷകനായ ജോർജ് കുട്ടിയേയും അഡ്വ.പഴകുളം മധു എം.എൽ.എ വീടുകളിൽ എത്തി ആദരിച്ചു. സമൂഹത്തിനും നാടിനും നൽകിയ സേവനങ്ങളും കാർഷിക മേഖലയിലെ സംഭാവനകളും പരിഗണിച്ചായിരുന്നു ആദരം. മുതിർന്നവരുടെ അനുഭവങ്ങളും അറിവുകളും സമൂഹത്തിന്റെ വിലപ്പെട്ട സമ്പത്താണെന്ന് എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് രമാദേവി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.ജെയിംസ്, റോയി, അനിൽ കുപ്പക്കൽ, മാത്യു അലിങ്കൽ, എ.ആർ. മല്ലിക, സജിത എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |