ഉദുമ: മുഴുവൻ എയ്‌ഡഡ് മേഖലകളിലും പി.എസ്.സി നിയമനം നടപ്പിലാക്കി പട്ടികജാതി സംവരണം ഉറപ്പാക്കണമെന്ന് മണ്ണാൻ വണ്ണാൻ സമുദായ സംഘം ഉദുമ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. പാലക്കുന്നിലെ മർച്ചന്റ് നേവി ഹാളിൽ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് മോഹനൻ രാമരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന 22 സമുദായ അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. സമുദായ അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും, പുതുതായി ഒന്നാം ക്ലാസ്സിൽ ചേർന്നവരെയും അനുമോദിച്ചു. ശശിധരൻ ബാര, രമേശൻ കരുവളം, ചന്ദ്രാനന്ദൻ, ഡോ. ബാലകൃഷ്ണൻ, അച്യുതൻ താനൂർ, രാജീവൻ, അമ്മിണി വി. പരവനടുക്കം, കുമാരൻ കൊക്കൽ, ഉപേന്ദ്രൻ രാവണേശ്വരം, കൃഷ്ണൻ എന്നിവർ സംസാരിച്ചു. രാജേന്ദ്രൻ പള്ളിക്കര സ്വാഗതവും അശോകൻ ബേഡകം നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |