SignIn
Kerala Kaumudi Online
Saturday, 03 October 2026 2.08 AM IST

റാണിപുരം ട്രക്കിംഗ് ക്യാമ്പ് സമാപനം

rani
റാണിപുരം ട്രക്കിംഗ് ക്യാമ്പിൽ പങ്കെടുത്തവർ

കാണങ്ങാട്: യുവജനക്ഷേമ ബോർഡ് ദേശീയ സാഹസിക അക്കാഡമി കണ്ണൂർ സംഘടിപ്പിച്ച റാണിപുരം ട്രക്കിംഗ് ക്യാമ്പ് സമാപിച്ചു. വനം വകുപ്പിന്റെയും റാണിപുരം വനം സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ കൃഷിപുനരുജ്ജീവന പദ്ധതിയുമായി ബന്ധപ്പെട്ടു നട്ടുവളർത്തുന്ന മഞ്ഞൾ കൃഷിയിലെ കളകൾ പറിക്കുന്ന പ്രവർത്തനത്തിലും ക്യാമ്പ് അംഗങ്ങൾ പങ്കാളികളായി. ക്യാമ്പ് അംഗങ്ങളുടെ വിജ്ഞാന-കലാപരിപാടികളും ക്യാമ്പിന്റെ ഭാഗമായി നടന്നു. വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത 35 യുവതി യുവാക്കൾ പങ്കെടുത്ത യാത്രയുടെ സമാപനം അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ബേക്കൽ കോട്ടയിൽ നടത്തി. റാണിപുരത്തെ ഫോറസ്റ്റ് ഓഫീസർ, യുവജനക്ഷേമ ബോർഡ് ഡയറക്ടർ ജി.ആർ രതീഷ്, ദേശീയ സാഹസിക അക്കാഡമി സ്പെഷ്യൽ ഓഫീസർ പി. പ്രണീത. എം.വി ചിത്രകുമാർ, വിജോമ ചുള്ളേരി എന്നിവർ സാഹസിക യാത്രയ്ക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL