SignIn
Kerala Kaumudi Online
Saturday, 03 October 2026 2.08 AM IST

മുഖ്യമന്ത്രിയെ സഹായിക്കാൻ ഉണ്ണിത്താൻ അടൂർ പ്രകാശിന് നിശിത വിമർശനം

unnithan
ഉണ്ണിത്താൻ

കാസർകോട്: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെതിരെ തുറന്നടിച്ചും മുഖ്യമന്ത്രി വി.ഡി സതീശനെ പിന്തുണച്ചും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. യു.ഡി.എഫ് സർക്കാർ ആക്രമിക്കപ്പെടുമ്പോൾ പ്രതിരോധം സൃഷ്ടിക്കേണ്ടയാൾ മുഖ്യമന്ത്രിയെ വിമർശിക്കാൻ വാർത്താസമ്മേളനം വിളിച്ചുചേർത്തത് ഔചിത്യമില്ലാത്ത നടപടിയാണെന്ന് അദ്ദേഹം വിമർശിച്ചു. അടൂർ പ്രകാശ് നടത്തിയ വാർത്തസമ്മേളനവുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'കേരളത്തിലെ സാധാരണക്കാരായ പ്രവർത്തകരുടെ വികാരമാണ് അദ്ദേഹം ഉയർത്തിക്കാട്ടേണ്ടത്. ഇടതുപക്ഷം സർക്കാരിനെ ആക്രമിക്കുമ്പോൾ പ്രതിരോധം സൃഷ്ടിക്കാനും, ആക്രമണം നടത്തുന്നവർക്കെതിരെ പ്രത്യാക്രമണം നടത്താനും ഉത്തരവാദിത്തമുള്ള യു.ഡി.എഫ് കൺവീനർ പത്രസമ്മേളനം വിളിക്കുന്നതിനായി ഇന്നലത്തെ ദിവസംതന്നെ തിരഞ്ഞെടുത്തത് അത്ര പന്തിയുള്ള കാര്യമല്ല. പാർട്ടിക്കകത്ത് പാർട്ടി ഫോറങ്ങളിൽ പറയേണ്ട കാര്യങ്ങൾ പത്രസമ്മേളനം വിളിച്ച് പറഞ്ഞാൽ, ഇരിക്കുന്ന പദവിയുടെ അന്തസ്സിന് നിരക്കുന്ന കാര്യമാണോ അത്? ഉണ്ണിത്താൻ ചോദിച്ചു

അടൂർ പ്രകാശിനെ നിയമിച്ചത് ഹൈക്കമാൻഡാണ്. എന്നാൽ പിന്നെ ഹൈക്കമാൻഡിൽ പോയി യു.ഡി.എഫ് യോഗം വിളിച്ചു ചേർക്കണമെന്ന നിർദേശം നൽകിക്കൂടെ'- ഉണ്ണിത്താൻ പറഞ്ഞു.

അതേസമയം അടൂർ പ്രകാശിന്റെ പരസ്യ പ്രതികരണത്തെ മന്ത്രി എ.പി. അനിൽകു‌മാറും തള്ളി. ചർച്ചകൾ ഏതുതലത്തിലാണോ വേണ്ടത് അവിടെയാണ് ചർച്ചകൾ നടത്തേണ്ടത്. ചർച്ചകളിൽ അഭാവമുണ്ടെങ്കിൽ അത് പൊതുവായിട്ടല്ല പറയേണ്ടത്. അഭിപ്രായങ്ങൾ പാർട്ടിക്കുള്ളിലാണ് പറയേണ്ടത്. എന്ത് കാര്യമുണ്ടായാലും അത് കെ.സിയുടെ അക്കൗണ്ടിലേക്ക് ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തന്റെ അഭിപ്രായങ്ങൾ മുന്നണിക്കുള്ളിൽ പറയുമെന്നും അനിൽകുമാർ പറഞ്ഞു.

നേതൃത്വമില്ലാത്തത് പ്രശ്നം

കെ.പി.സി.സി, ഡി.സി.സി തലങ്ങളിൽ പൂർണമായ നേതൃത്വം ഇല്ലാത്തത് പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ഉണ്ണിത്താൻ വ്യക്തമാക്കി. നേതൃത്വങ്ങൾ നിലവിൽ വന്നാൽ വിവിധ വിഷയങ്ങളിൽ ആലോചനയുണ്ടാകും. അർഹമായ കാര്യങ്ങൾ തീരുമാനിക്കാൻ സാധിക്കും. സർക്കാരിലെ നേതൃത്വം മാത്രം പോരെന്നും പാർട്ടിക്ക് സ്വതന്ത്രമായ സംഘടനാ നേതൃത്വം ആവശ്യമാണെന്നുമാണ് തന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഒഴിയാൻ തയാറാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഇക്കാര്യം രേഖാമൂലം നൽകണം. അതിനുശേഷം പുതിയ അധ്യക്ഷനെ നിയമിക്കണം. പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസങ്ങളോ സർക്കാരിനെക്കുറിച്ചുള്ള പരാതികളോ ഉണ്ടെങ്കിൽ അവ ബന്ധപ്പെട്ട വേദികളിൽ ഉന്നയിക്കാനുള്ള ധൈര്യം നേതാക്കൾ കാണിക്കണം -ഉണ്ണിത്താൻ പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, UNNTHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL