SignIn
Kerala Kaumudi Online
Monday, 05 October 2026 1.38 AM IST

യുവതലമുറയെ രക്ഷിക്കാൻ 'തൂഫാൻ ഒപ്പന'യുമായി വീട്ടമ്മമാർ

oppana-
ചായ്യോത്തെ വനിതകൾ തൂഫാൻ ഒപ്പനയുടെ റിഹേഴ്സൽ ക്യാമ്പിൽ

ചെറുവത്തൂർ: അനുനിമിഷം വർദ്ധിച്ചു വരുന്ന മാരക ലഹരി വസ്തുക്കളുടെ പിറകെ പായുന്ന യുവതലമുറയെ തിരികെ എത്തിക്കാൻ പ്രതിരോധത്തിന്റെ ഒപ്പനയുമായി വീട്ടമ്മമാരെ അണിനിരത്തുകയാണ് വിവിധ പുരസ്‌കാര ജേതാവും മാപ്പിള കലാകാരനുമായ എം.വി ഉദ്ദേശ് കുമാർ. റിഹേഴ്‌സൽ തുടങ്ങിയ ഒപ്പന 20 ദിവസത്തിനകം വേദിയിലെത്തും. ആൽബം തയ്യാറാക്കി പ്രകാശനം ചെയ്യുന്ന ദിവസം അരങ്ങിൽ തൂഫാൻ ഒപ്പന അവതരിപ്പിക്കും.

യുവതയെ രാഷ്ട്ര പുരോഗതിക്ക് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ഓപ്പറേഷൻ തൂഫാൻ പരിപാടിക്ക് പിന്തുണയുമായാണ് ഇതാദ്യമായി ഒപ്പന അരങ്ങിലെത്തുന്നത്. സർക്കാറിന്റെ ഓപ്പറേഷൻ തൂഫാൻ പരിപാടി രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കെ വിദ്യാലയങ്ങൾ, കോളേജ് ക്യാമ്പസുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ പ്രചാരണം നടത്തി എം.ഡി.എം.എ പോലുള്ള മാരക മയക്കുമരുന്നുകൾക്കെതിരെ പ്രതിരോധം തീർക്കുകയാണ് ലക്ഷ്യം.

ഉദ്ദേശ് കുമാർ നേതൃത്വം നൽകുന്ന കലാ സാംസ്കാരിക ചാരിറ്റബിൾ ട്രസ്റ്റ് വായനശാല ആൻഡ് ഗ്രന്ഥാലയമാണ് ജാതി, മത, കക്ഷി രാഷ്ട്രീയത്തിന് അതീതമായി തൂഫാൻ ഒപ്പന പരിശീലിപ്പിക്കുന്നത്. കേരളത്തിലെ പ്രശസ്ത മാപ്പിള കവി ഒ.എം കരുവാരക്കുണ്ടിന്റെതാണ് വരികൾ. ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും കേരള മാപ്പിള അക്കാഡമി തൃക്കരിപ്പൂർ നിയോജക മണ്ഡലം പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവത്തൂർ യൂണിറ്റ് സെക്രട്ടറിയും ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെറുവത്തൂർ യൂണിറ്റ് പ്രസിഡന്റുമായ ഉദ്ദേശ് കുമാർ 2020 വർഷത്തിൽ മാപ്പിള കലയിൽ ഫോക്‌ലോർ അക്കാഡമി അവാർഡ് നേടിയിട്ടുണ്ട്.

ചായ്യോത്ത് സ്റ്റേഷൻ വളപ്പിലെ ഡോ. വി.കെ സൗമ്യ, അദ്ധ്യാപികമാരായ എ.വി സുനിത, കെ.വി അശ്വതി, വീട്ടമ്മയായ എൻ.വി രത്ന, പി.വി ശ്രീന, പി. ശ്യാമിന, കെ. രമണി, കെ.വി രാധിക, വി.ആർ ഷൈല എന്നിവരാണ് ഒപ്പനയിൽ വേഷമിടുന്നത്.

കലയിലൂടെയുള്ള പ്രതിരോധത്തിന് വലിയ പ്രചാരം നൽകാനും വ്യത്യസ്ത ഭാഷകളിൽ മൊഴിമാറ്റം നടത്തി മറ്റു സംസ്ഥാനങ്ങളിൽ ഒപ്പന അവതരിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

എം.വി ഉദ്ദേശ് കുമാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, THUFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL