SignIn
Kerala Kaumudi Online
Sunday, 04 October 2026 9.00 PM IST

വീൽചെയറിലിരുന്ന് ശ്രീപദ്മനാഭനെ തൊഴുത് കണ്ണൻ

sree

തിരുവനന്തപുരം: വീൽചെയറിലിരുന്ന് കണ്ണൻ ശ്രീപദ്മനാഭസ്വമിയെ കൺകുളിർക്കെ കണ്ട് തൊഴുതു.മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ കണ്ണൻ (49) വിൽചെയറിൽ,​ 438 കിലോമീറ്റർ 22 ദിവസം കൊണ്ട് താണ്ടി ശ്രീപദ്മനാഭ ക്ഷേത്ര നടയിൽ എത്തിയതിനെക്കുറിച്ച് ഇന്നലെ 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

കണ്ണന് താമസ സൗകര്യവും മറ്റും ഏർപ്പാടാക്കിയ 'സമക്ഷ' എന്ന സംഘടന ഇന്നലെ ക്ഷേത്രദർശനത്തിനുശേഷം കണ്ണന് സ്വീകരണവും നൽകി.ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണ സമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി കരമന ജയൻ ഷാൾ പുതപ്പിച്ച് ഉപഹാരങ്ങൾ നൽകി.'സമക്ഷ' സംസ്ഥാന സമിതിയംഗം അജികുമാർ,വിനയചന്ദ്രൻ,ജില്ലാ സെക്രട്ടറി മനോജ്‌ കുമാർ.ജെ.ആർ,മഹിളാ പ്രമുഖ് ലേഖ,സംഘടനാ ജനറൽ സെക്രട്ടറി വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.

വീൽചെയറിന്റെ വീലുകൾ ആകെ തേഞ്ഞ് ഏതാണ്ട് ഉപയോഗ ശൂന്യമായിരിക്കുകയാണ്.അതിനാൽ ഇനി എവിടെയെങ്കിലും പോകണമെങ്കിൽ പുതിയൊരു വീൽചെയർ വേണം.അതിന് സുമനസുകൾ കനിയണമെന്നാണ് കണ്ണന്റെ ആവശ്യം. കൊണ്ടോട്ടി ഓമനൂർ പടപറമ്പിലാണ് കണ്ണന്റെ വീട്.വൈകിട്ട് ട്രെയിനിൽ നാട്ടിലേക്ക് മടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL