കാഞ്ഞങ്ങാട്: അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് കാസർകോട് ജില്ല നേതൃയോഗം പ്രസിഡന്റ് കെ.കെ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. രാഹുൽ ഗാന്ധി നയിക്കുന്ന ഇന്ത്യാ മുന്നണിയുടെ പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൽസ്യത്തൊഴിലാളി കോൺഗ്രസ് കാഞ്ഞങ്ങാട് നൈറ്റ് മാർച്ച് നടത്താൻ തീരുമാനിച്ചു. ചിത്താരി കടപ്പുറത്ത് 500 മീറ്ററോളം ഭാഗത്ത് താൽക്കാലികമായി കടൽകര എടുക്കുന്നതിന് ജിയോ ബാഗ് സ്ഥാപിക്കാൻ മുഖ്യമന്ത്രിയെ കാണാനും മയക്ക് മരുന്നിനെതിരെ കൂട്ടായ്മ നടത്താനും തീരുമാനിച്ചു. ദേശീയ ജനറൽ സെക്രട്ടറി ആർ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മുത്തൽ കണ്ണൻ, പ്രദീപൻ തുരുത്തി, ശംഭുബേക്കൽ, ബാബു മുത്തല, സുധീന്ദ്രൻ, ഭാസ്ക്കരൻ, രാജു മുട്ടത്ത്, മുരളി മുട്ടത്ത്, ബാബു, മനോഹരൻ, കുഞ്ഞികൃഷ്ണൻ മാടായി, സെക്കുഞ്ഞി മഞ്ചേശ്വരം, ദാമോദരൻ മുട്ടത്ത്, എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |