SignIn
Kerala Kaumudi Online
Saturday, 12 September 2026 2.25 AM IST

എൻഡോസൾഫാൻ നിർവീര്യമാക്കൽ വിദഗ്ദ്ധ സമിതി റിപ്പോർട്ടിനു ശേഷം 

collector
എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ ചേമ്പറില്‍ വിളിച്ചു ചേര്‍ത്ത യോഗം

കാസർകോട്: ജില്ലയിലെ പ്ലാന്റേഷൻ കോർപ്പറേഷന്റെ വിവിധ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കുന്നത് സംബന്ധിച്ച് വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് തേടും. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിന്റെതാണ് തീരുമാനം. ഇതിനായി വിദഗ്ദ്ധ സമിതി രൂപീകരിക്കും. നിരോധിക്കപ്പെട്ട കീടനാശിനി നിർവീര്യമാക്കുന്നത് സംബന്ധിച്ച് പെസ്റ്റിസൈഡ് ആക്ടിൽ പറയുന്ന കാര്യങ്ങളെല്ലാം പരിശോധിച്ചാകും വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്നത്.
എൻഡോസൾഫാൻ നിർവീര്യമാക്കുന്നത് സംബന്ധിച്ച നിലവിലെ പദ്ധതി കേരള കാർഷിക സർവകലാശാല ശാസ്ത്രജ്ഞർ യോഗത്തിൽ വിശദീകരിച്ചു. തുടർന്ന് നിർവീര്യമാക്കലുമായി ബന്ധപ്പെട്ട ആശങ്കകൾ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സമരസമിതിയും ജില്ലാ പരിസ്ഥിതി സമിതിയും യോഗത്തിൽ ഉന്നയിച്ചു. തുടർന്ന് വിശദമായ ചർച്ചകൾക്കൊടുവിലാണ് വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്.
കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ.പി. രാജ്‌മോഹൻ, എൻഡോസൾഫാൻ സെൽ ഡെപ്യൂട്ടി കളക്ടർ എസ്. സജീദ്, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷൻ, കേരള കാർഷിക സർവകലാശാല ഡീൻ ഡോ. പി.കെ. മിനി, മുൻ ഡീൻ ഡോ. സുരേഷ്, കാർഷിക സർവകലാശാല ശാസ്ത്രജ്ഞരായ ഡോ. എൻ.കെ. ബിനിത, ഡോ. പി. നിധീഷ്, സമരസമിതി പ്രതിനിധി പി.വി. സുധീർകുമാർ, ജില്ലാ പരിസ്ഥിതി സമിതി പ്രതിനിധി വി.കെ. വിനയകുമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ENDOSULFAN COLLECTOR MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL