മുക്കം: ജനയുഗം സഹപാഠിയും അദ്ധ്യാപകസംഘടനയായ ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയനും (എ.കെ.എസ്.ടി.യു) സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന അറിവുത്സവത്തിൻ്റെ രണ്ടാം ഘട്ടമായ ഉപജില്ല മത്സരങ്ങൾ ഇന്ന് നടക്കും. മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ 12 ന് രാവിലെ 9.30 ന് ആരംഭിക്കുന്ന മത്സരത്തിൻ്റെ സുഗമമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. യോഗം കെ മോഹനൻ ഉദ്ഘാടനം ചെയ്തു. പി സൗദാമിനി അദ്ധ്യക്ഷത വഹിച്ചു. കെ സുധിന, പി.കെ കണ്ണൻ പ്രസംഗിച്ചു. ഭാരവാഹികളായി പി.കെ രാമൻകുട്ടി (ചെയർമാൻ), പി സൗദാമിനി (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |