
തൃശൂർ: തൃശിവപേരൂർ ഗണേശോത്സവത്തോടനുബന്ധിച്ച് 'എന്റെ ഗണപതി' ചിത്രരചനാ മത്സരം സംഘടിപ്പിക്കും. തൃശിവപേരൂർ ഗണേശോത്സവ സംയുക്ത സമിതി, സ്വർണമുഖി ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, സൂര്യഭാരതി ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം. 13ന് വൈകിട്ട് മൂന്നിന് മണികണ്ഠനാലിന് സമീപം ശ്രീ വടക്കുന്നാഥ ക്ഷേത്രമൈതാനത്തെ ഗണേശോത്സവ വേദിയിലാണ് മത്സരം. 18 വയസ് തികയാത്ത പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഒന്നു മുതൽ നാലുവരെ ക്ലാസുകാർ സബ് ജൂനിയർ, അഞ്ച് മുതൽ ഏഴുവരെ ജൂനിയർ, എട്ട് മുതൽ പ്ലസ് ടു വരെ സീനിയർ വിഭാഗങ്ങളിലായാണ് മത്സരം. വിവരങ്ങൾക്ക് 9544374480, 9562283764.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |