കുന്ദമംഗലം: സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 'ബാല്യസ്പന്ദനം' പരിപാടിക്ക് തുടക്കമായി. അങ്കണവാടികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രീ സ്കൂൾ കുട്ടികൾക്ക് ത്രൈമാസ അടിസ്ഥാനത്തിൽ പരിശോധന നടത്തി ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തി തുടർപരിചരണം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഓളോങ്ങൽ അങ്കണവാടിയിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. വി.സംജിത് നിർവഹിച്ചു. എം ബാബുമോൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ.ഷൌക്കത്ത്, ശ്രീബ പുൽക്കുന്നുമ്മൽ, ആയിഷാബി, അർച്ചന, ഹരിത, ഒ.സലീം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |