തൊടുപുഴ: ക്ലാസ് മുറികളിലെ അദ്ധ്യാപന പഠന രീതികളെ നവീന സാങ്കേതികവിദ്യകളുമായി സമന്വയിപ്പിക്കുന്നതിന്റെ സാദ്ധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്ത് ദ്വിദിന ദേശീയ സെമിനാർ.
അൽഅസ്ഹർ ട്രെയിനിങ് കോളജിന്റെ ആഭിമുഖ്യത്തിൽ എം.ജി സർവകലാശാലയുടെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യൂക്കേഷനുമായി സഹകരിച്ച നടത്തിയ സെമിനാർ എം. ജിസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്തു.
അൽ-അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ കെ.എം. മൂസ അദ്ധ്യക്ഷനായി. അൽ-അസ്ഹർ ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ഡോ. ജെബിമോൾ സി. മൈതീൻ, എം.ജി സർവകലാശാല സി.ഡി.ഒ.ഇ ഡയറക്ടർ പ്രൊഫ. ഡോ. സിബു ജി. നെറ്റോ, ഇന്ദിരാഗാന്ധി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, നെല്ലിക്കുഴി പ്രിൻസിപ്പൽ ഡോ. വിജി. കെ. രാമകൃഷ്ണൻ, അൽഅസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റൂഷൻസ് അക്കാദമിക് ഡീൻ ഡോ. സോമശേഖരൻ ബി. പിള്ള, അൽ -അസ്ഹർ ട്രെയിനിങ് കോളജ് അസി. പ്രൊഫ. ആൽബിൻ തോമസ് എന്നിവർ സംസാരിച്ചു.
ക്ലാസ് റൂം വിദ്യാഭ്യാസം പുനർവിചിന്തനം ചെയ്യുക: നൂതനമായ പെഡഗോഗി, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, എ.ഐ പവർഡ് ടീച്ചിങ് & ലേണിങ് എന്ന പ്രമേയത്തിലാണ് സെമിനാർ നടന്നത്. വിവിധ സെഷനുകളിലായി പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധരുടെ പ്രഭാഷണങ്ങളും അക്കാദമിക് ചർച്ചകളും നടന്നു. എ.ഐ ഉൾപ്പെടെയുള്ള ഉയർന്നുവരുന്ന സാങ്കേതികവിദ്യകളെ ഉത്തരവാദിത്വത്തോടെയും ഫലപ്രദമായും അദ്ധ്യാപനത്തിൽ പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും സെമിനാറിൽ ചർച്ച ചെയ്തു.
എംജി സർവകലാശാല സി.ഡി.ഒ.ഇ വിഭാഗത്തിലെ പ്രൊഫ. ഡോ. ഇസ്മായിലും അൽഅസ്ഹർ ട്രെയിനിങ് കോളജ് അസി. പ്രൊഫ. സുമി എ.എം.യും ചേർന്ന് രചിച്ച വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പുസ്തകം വൈസ് ചാൻസലർ സെമിനാറിൽ പ്രകാശനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |