കൊല്ലം: സർക്കാർ നഴ്സിംഗ് കോളേജിൽ 2024-25 അദ്ധ്യയന വർഷത്തേക്ക് മാത്രം (ഒരു വർഷത്തേക്കോ, യോഗ്യരായ ബോണ്ടഡ് അദ്ധ്യാപകർ ജോലിയിൽ പ്രവേശിക്കുന്നതുവരെയോ-ഏതാണോ ആദ്യം അതുവരെ) ലക്ചറർമാരുടെ 12 ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യു നടത്തും. ബോണ്ടഡ് ലക്ചറർ- 12 ഒഴിവ് (പ്രതിമാസ സ്റ്റൈപ്പന്റ് 25,000). യോഗ്യത: 1. എം.എസ്സി നഴ്സിംഗ് ഏതെങ്കിലും അംഗീകൃത സർക്കാർ/ സ്വാശ്രയ നഴ്സിംഗ് കോളേജിൽ നിന്ന് വിജയകരമായി പൂർത്തീകരിച്ചിരിക്കണം. 2. കെ.എൻ.എം.സി രജിസ്ട്രേഷൻ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുമായി 12ന് രാവിലെ 10.30ന് കൊല്ലം സർക്കാർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |