SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

മൊബൈൽ താഴെവീണു, 13 വയസുള്ള മകൾക്ക് അച്ഛന്റെ ക്രൂരമർദ്ദനം


കൊല്ലം: മൊബൈൽ ഫോൺ താഴെ വീണതിന്റെ പേരിൽ, 13 വയസുള്ള മകളെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസറ്റിൽ. പള്ളിത്തോട്ടം സ്വദേശിയായ ദിപിനെയാണ് (36) പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 7.30നാണ് സംഭവം. മദ്യപിച്ചെത്തിയ ദിപിൻ വീട്ടിലിരിക്കെ മൂത്ത മകളുടെെ കൈയിൽ നിന്ന് അബദ്ധത്തിൽ മൊബൈൽ ഫോൺ താഴെ വീണു. ഇതിന്റെ ദേഷ്യത്തിൽ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

മർദ്ദന ദൃശ്യങ്ങൾ ഇളയകുട്ടിയെക്കൊണ്ട് ഫോണിൽ വീഡിയോ റെക്കോഡ് ചെയ്യുകയും വിദേശത്ത് ജോലിചെയ്യുന്ന ഭാര്യയ്ക്ക് അയച്ചു നൽകുകയും ചെയ്തു. സംഭവ സമയത്ത് ദിപിനും കുട്ടികളും മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യാമാതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നു. ആക്രമണ ശേഷം ഇയാൾ വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. ഈ സമയം ഇത് വഴി പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തോട് കുട്ടിയും ദിപിന്റെ ഭാര്യാമാതാവും വിവരം പറഞ്ഞു. തുടർന്ന് പൊലീസ് നിർദേശ പ്രകാരം കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്തും ദേഹമാസകലവും മർദ്ദനമേറ്റ പാടുകളുണ്ട്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് കുട്ടിയെ അമ്മയുടെ സഹോദരിക്കൊപ്പം വിട്ടു. ദിപിൻ മുൻപും മകളെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

മാതാവ് വിദേശത്ത് നിന്നറിയിച്ചതിന്റെയും വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പള്ളിത്തോട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഭാര്യയെ നാട്ടിലെത്തിക്കാനാണ് ദിപിൻ കുട്ടിയെ മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. മത്സ്യത്തൊഴിലാളിയായ ദിപിനെക്കുറിച്ച് എ.സി.പി ഷെരീഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാത്രി ബീച്ചിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

പള്ളിത്തോട്ടം സി.ഐ. ബി. ഷെഫീക്ക്, എസ്.ഐ മാരായ സി.ഹരികുമാർ, സാൾട്രസ് എ.എസ്. ഐമാരായ ഷാനവാസ്ഖാൻ, സരിത സി.പി.ഒ സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ജുഡീഷ്യൽ ഫസ്്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്ന് ജഡ്ജിയുടെ വസതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL