കരുനാഗപ്പള്ളി: ശ്രീ നീലകണ്ഠ തീർത്ഥപാദ സ്വാമി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 97-ാം മഹാ സമാധി വാർഷികം ആചരിച്ചു. നീലകണ്ഠ തീർത്ഥപാദാശ്രമം ട്രസ്റ്റ് അംഗം ബി. ഗോപിനാഥൻപിള്ള മഹാസമാധി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. റിട്ട.ഡെപ്യുട്ടി കളക്ടർ ഹരിദാസൻ അദ്ധ്യക്ഷനായി. കാലടി സംസ്കൃതം സർവകലാശാല റിട്ട.പ്രൊഫ.ഡോ.എസ്.ശോഭന മുഖ്യപ്രഭാഷണം നടത്തി. ദൈവദശകം മറ്റ് ഭാഷകളിൽ തർജിമ ചെയ്തവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. റിട്ട. പ്രൊഫ.എസ്. ഗീതാമണിയമ്മ, കരുനാഗപ്പള്ളി മോഡൽ ഹൈസ്കൂൾ അദ്ധ്യാപിക പി. രാധാമണി, ബി. ഗോപിനാഥൻ പിള്ള, കാലടി സർവകലാശാല ഹിന്ദി വിഭാഗം മേധാവി കെ. ശ്രീലത, പ്രൊഫ.ആർ. ബിന്ദു, എസ്.എൻ.ഡി.പി യോഗംപുന്നക്കുളം ശാഖ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം രാജഗോപാൽ, രവികുമാർ ചേരിയിൽ, എം. പ്രസന്നകുമാർ, മനൂസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |