SignIn
Kerala Kaumudi Online
Friday, 23 October 2026 1.46 AM IST

കൊലപാതക ശ്രമം, പ്രതി അറസ്റ്റിൽ

photo

കരുനാഗപ്പള്ളി: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പടനായർ കുളങ്ങര വടക്ക് താച്ചയിൽ ജംഗ്ഷന് സമീപം കെട്ടിശ്ശേരിൽ വീട്ടിൽ ജിം സന്തോഷ്(40) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. ഓച്ചിറ സ്വദേശി പങ്കജിനെയാണ് ഇയാൾ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവർ തമ്മിൽ ഉണ്ടായിരുന്ന കേസുകൾ ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് 5ന് കരുനാഗപ്പള്ളി ഹൈസ്‌കൂൾ ജംഗ്ഷന് സമീപത്ത് വെച്ച് പങ്കജിനെ പ്രതി തടഞ്ഞു നിറുത്തി ആക്രമിക്കുകയായിരുന്നു. കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പങ്കജിന്റെ നെഞ്ചിലും വയറ്റിലും പലതവണ കുത്തി മുറിവേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പങ്കജ് കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ കഴിഞ്ഞു വന്ന പ്രതി ജിം സന്തോഷിനെ കരുനാഗപ്പള്ളി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, കണ്ണൻ ,റഹീം, ഷാജിമോൻ, എസ്.സി.പി.ഒമാരായ രാജീവ്, ഹാഷിം എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL