SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

സുമനസുകളുടെ സഹായം തേടി മണിക്കുട്ടൻ

photo
മണിക്കുട്ടൻ.

കരുനാഗപ്പള്ളി: തളർവാദം ബാധിച്ച് കിടപ്പിലായ പാവുമ്പാ തെക്ക്, കുറ്റിയിലയ്യത്ത് വീട്ടിൽ മണിക്കുട്ടൻ (45) സുമനസുകളുടെ സഹായം തേടുന്നു. വടിയുടെ സഹായത്താലാണ് നടക്കുന്നത്. പ്രാഥിമിക കാര്യങ്ങൾ പോലും നടത്താൻ കഴിയാതെ വിഷമിക്കുകയാണ്. 8 വർഷത്തോളംസൗദി അറേബ്യയിൽ ഡ്രൈവറായി ജോലി നോക്കിയ മണിക്കുട്ടൻ അസുഖത്തെ തുടർന്നാണ് നാട്ടിൽ എത്തിയത്. തുടർന്ന് പല ആശുപത്രികളിലും ചികിത്സ നടത്തി. അവസാനം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു മാസത്തോളം ചികിത്സ നടത്തി. അസുഖത്തിന് മാറ്റം ഉണ്ടായില്ല. ഭാര്യയും മക്കളും ഉപേക്ഷിച്ച നിലയിലാണ്. നാട്ടുകാരുടെ കാരുണ്യം കൊണ്ടാണ് ഇപ്പോൾ കഴിയുന്നത്. ഏതെങ്കിലും അനാഥാലയത്തിൽ പോയാൽ കൊള്ളാമെന്ന ആഗ്രഹത്തിലാണ് മണിക്കുട്ടൻ. നാട്ടുകാർ ഇക്കാര്യം സി.ആർ.മഹേഷ് എം.എൽ.എ യുടെ ശ്രദ്ധയിൽപ്പെടുത്തി തുടർ നടപടികൾക്കായി കാത്തിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL