എഴുകോൺ : സ്കൂട്ടറിലെത്തി മാല കവർന്ന കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി എഴുകോൺ പൊലീസിന്റെ പിടിയിലായി. കൊട്ടാരക്കര, നെല്ലിക്കുന്നം, തുടന്തല പാറയിടുക്കിൽ വീട്ടിൽ രമേശ് എന്ന് വിളിപ്പേരുള്ള രതീഷ് (41) ആണ് പിടിയിലായത്. 2024 നവംബർ 19ന് കുഴിമതിക്കാട് വച്ച് ഇടയ്ക്കിടം കല്ലാർ സ്വദേശിയായ യുവതിയുടെ രണ്ട് പവനോളം വരുന്ന സ്വർണ്ണമാലയാണ് പൊട്ടിച്ചെടുത്തത്. ഈ കേസിലെ രണ്ടാം പ്രതി സുരേഷിനെ നേരത്തെ പിടികൂടി മാല കണ്ടെടുത്തിരുന്നു. 4 ഗ്രാം വരുന്ന താലി രതീഷിന്റെ കൈയ്യിലായിരുന്നു. മൈലാപ്പൂരിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ പണയം വച്ചിരിക്കുകയായിരുന്നു ഇത്. പുലിയിലയിൽ നിന്നാണ് രതീഷിനെ പിടികൂടിയത്. എഴുകോൺ എസ്.എച്ച്.ഒ എസ്.സുധീഷ്കുമാറിന്റെ മേൽനോട്ടത്തിൽ എസ്.ഐ ബാലാജി, എസ്.കുറുപ്പ്, എസ്.ഐമാരായ അനിൽകുമാർ, മനോജ്, സി.പി.ഒ മാരായ കിരൺ, റോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |