SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

എക്സൈസ്, പൊലീസ് ലഹരി വേട്ട സ്പെഷ്യൽ ഡ്രൈവിൽ കുടുങ്ങിയത് 169 പേർ

കൊല്ലം: ക്രിസ്മസ്,പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ഇടങ്ങളിലായി എക്സൈസും പൊലീസും മറ്റ് വകുപ്പുകളും ചേർന്ന് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ നടത്തിയത് 903 പരിശോധനകൾ. ഇതിൽ എം.ഡി.എം.എ ഉൾപ്പടെ ലഹരിവസ്തുക്കൾ കടത്തിയ കേസുകളിൽ 169 പേർ അറസ്റ്റിലായി. എൻ.ഡി.പി.എസ് കേസുകളിലായി 78 പേരും അബ്കാരി കേസുകളിൽ 91 പേരും അറസ്റ്റിലായി.

350 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 4.95 കിലോ കഞ്ചാവും 1.30 ഗ്രാം എം.ഡി.എം.എയും ലഹരി ഗുളികകളായ നൈട്രോസെപ്പാം 5.60 ഗ്രാം, മെത്താഫെറ്റാമിൻ 8.18 ഗ്രാം എന്നിവയും പിടികൂടി. 6006 വാഹനങ്ങൾ പരിശോധിച്ചതിൽ ഏഴെണ്ണം പിടിച്ചെടുത്തു. കൂടാതെ കോട്പ പ്രകാരം 699 കേസുകളിൽ നിന്ന് 86.79 കിലോഗ്രാം ലഹരി വസ്തുക്കൾ പിടികൂടി. ഇതിൽ 1.40ലക്ഷം രൂപ പിഴ ഈടാക്കി.

സംയുക്ത പരിശോധന

ഡിസംബർ 9 മുതൽ കഴിഞ്ഞ 4 വരെയാണ്‌ എക്‌സൈസ് സ്‌ട്രൈക്കിംഗ് ഫോഴ്‌സിന്റെയും എൻഫോഴ്സ്‌മെന്റ് സ്ക്വാഡുകളുടെയും നേതൃത്വത്തിൽ പരിശോധന നടത്തിയത്. എക്‌സൈസ് സ്‌ക്വാഡ് കൂടാതെ പൊലീസ്, ആർ.പി.എഫ്, റവന്യു, ഫോറസ്റ്റ്, വകുപ്പുകളുമായി സഹകരിച്ചായിരുന്നു പരിശോധന. ജില്ലയിലെ ഒമ്പതു സർക്കിളിലും രണ്ടു ചെക്ക് പോസ്റ്റിലുമായാണ് പരിശോധന നടത്തിയത്. കടൽ മാർഗമുള്ള സ്പിരിറ്റ്, മയക്കുമരുന്ന് എന്നിവയുടെ കടത്ത് തടയാൻ നീണ്ടകര കോസ്റ്റൽ പൊലീസുമായി ചേർന്ന് കടൽ പട്രോളിംഗും നടത്തി. അന്യസംസ്ഥാന തൊഴിലാളികളുടെ തൊഴിൽ സ്ഥലങ്ങളിലും താമസ സ്ഥലങ്ങളിലും എക്‌സൈസ് സംഘം പരിശോധന നടത്തി. കൂടാതെ രാസലഹരി വില്പന നിരീക്ഷിക്കാൻ അന്യസംസ്ഥാനത്തുനിന്ന് എത്തുന്ന ബസുകൾ, റെയിൽവേ സ്റ്റേഷനുകൾ, കോളേജ്‌, സ്കൂൾ പരിസരങ്ങൾ എന്നിവിടങ്ങളിൽ മഫ്തിയിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.

..............................

പരാതി അറിയിക്കാൻ:155358 (ടോൾഫ്രീ നമ്പ‌ർ)

ലഹരിക്കടത്ത് വിവരം നൽകാൻ: 9061178000

നേർവഴി: 9656178000

വിമുക്തി: 14405 (ചികിത്സ, കൗൺസലിംഗ്)

കൊല്ലം എക്സൈസ് ഡിവിഷൻ ഓഫീസ്: 0474-2745648

വിവിധ വകുപ്പുകളുമായി സഹകരിച്ച് സംയുക്തമായ പരിശോധന ആണ് നടത്തിയത്. സ്‌പെഷ്യൽ ഡ്രൈവിലൂടെ അനധികൃത ലഹരിയുടെ ഒഴുക്ക് തടയാൻ സാധിച്ചു. - എക്സൈസ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL