കൊല്ലം: ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നവീന സാങ്കേതിക വിദ്യകൾ കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി എൻജിനീയേഴ്സ് അസോസിയേഷൻ ജില്ലാ യോഗം ആവശ്യപ്പെട്ടു. ട്രാൻസ്‌ഫോർമർ ഉൾപ്പെടെയുള്ള അത്യാവശ്യ സാമഗ്രികൾ പോലും യഥാസമയം ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഡി.ആർ. ഇന്ദുചൂഡൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിമാരായ എൻ. വിഷ്ണു നമ്പൂതിരി, ആർ. ശ്രീകുമാരൻ നായർ എന്നിവരുടെയും റിട്ട. എക്‌സിക്യൂട്ടീവ് എൻജിനീയർ ഡേവിസ് സൈലത്തിന്റെയും നിര്യാണത്തിൽ യോഗം അനുശോചിച്ചു. കൊല്ലം ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജി. സോണി, മുൻ ജനറൽ സെക്രട്ടറി എസ്.കെ. യശോധരൻ, റിട്ട. ചീഫ് എൻജിനീയർ ചെറിയാൻ വർഗീസ്, എം.എസ്. രവികുമാർ, ഫിലിപ്പോസ് പണിക്കർ, കാപ്പക്സ് മുൻ എം.ഡി. ജയചന്ദ്രൻ, ബിന്ദു ശിവശങ്കരപ്പിള്ള, ജില്ലാ സെക്രട്ടറി അമൽ അശോക് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |