എഴുകോൺ: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ ദുർബല വിഭാഗ പുനരധിവാസ പദ്ധതിയിൽ കൊട്ടാരക്കര ബ്ലോക്കിൽ തൊഴിൽ സംരംഭം തുടങ്ങുന്നതിന് ഉപകരണങ്ങൾ വാങ്ങി നൽകി.100 ശതമാനം സബ്സിഡിയോടെയാണ് ഉപകരണങ്ങൾ നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ് വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എസ്.ആർ.സച്ചിൻദാസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മിനി, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.തങ്കപ്പൻ, എം.ലീലാമ്മ, സജനി ഭദ്രൻ, ബ്ലോക്ക് അംഗങ്ങളായ എം.ശിവപ്രസാദ്, ദിവ്യ സജിത്, ബി.ബിന്ദു, മിനി അനിൽ, എസ്.എച്ച്. കനകദാസ്, ഗീത ജോർജ്, സെക്രട്ടറി എൽ.വി.റാണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |