SignIn
Kerala Kaumudi Online
Friday, 23 October 2026 1.46 AM IST

വഴിയടച്ച് കാട്; ദുരിതത്തിലായി കാൽ നട യാത്രക്കാർ

pochamkonam
എഴുകോൺ നെടുമൺകാവ് റോഡിൽ പോച്ചംകോണത്ത് റോഡിലേക്ക് വളർന്ന് തിങ്ങിയ കാട്.

എഴുകോൺ : കാൽനട യാത്രക്കാരെ ദുരിതത്തിലാക്കി പാതയോരങ്ങളിൽ കുറ്റിക്കാടുകൾ വളരുന്നു. തിരക്കേറിയ പാതകളിലടക്കം സമാന സ്ഥിതിയാണ്. എഴുകോൺ നെടുമൺകാവ് റോഡിലെ പോച്ചംകോണം വളവിൽ കുറ്റിച്ചെടികളും വള്ളികളും റോഡിലേക്ക് പടർന്ന നിലയിലാണ്. കാൽനട യാത്രികർ പലപ്പോഴും അപകടത്തിൽ പെടാതെ രക്ഷപെടുന്നത് തലനാരിഴയ്ക്കാണ്. പ്രഭാത സായാഹ്ന സവാരിക്കാരെയാണ് ഇത് ഏറെ ബുദ്ധിമുട്ടിക്കുന്നത്. ഇഴ ജന്തുക്കളെ ഭയന്ന് റോഡിലേക്ക് കയറി നടക്കുന്നത് അപകടകരവുമാണ്. എഴുകോൺ, കരീപ്ര ഗ്രാമ പഞ്ചായത്തുകളിൽ ഒട്ടുമിക്ക ഗ്രാമീണ റോഡുകളുടെയും സ്ഥിതി ഇതാണ്. പാതയോരങ്ങളിലെ കാട് തെളിക്കാൻ സത്വര നടപടി വേണമെന്ന ആവശ്യത്തിലാണ് പ്രദേശ വാസികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL