കൊല്ലം: ആർ.എസ്.പി കൊല്ലം ജില്ലാ നേതൃത്വ ക്യാമ്പ് ഫെബ്രുവരി 8, 9 തീയതികളിൽ തെന്മലയിൽ നടത്താൻ ആർ.എസ്.പി കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ജില്ലാ നേതൃത്വ ക്യാമ്പിൽ കാലികപ്രാധാന്യമുള്ള വിവിധ വിഷയങ്ങളെ സംബന്ധിച്ച് വിദഗ്ദ്ധർ പങ്കെടുക്കുന്ന ക്ലാസുകൾ, ചർച്ചകൾ എന്നിവ ഉണ്ടായിരിക്കും. കൊല്ലം ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ക്യാമ്പ് അംഗങ്ങളായിരിക്കും. 8ന് രാവിലെ 9 ന് പതാക ഉയർത്തുന്നതോടെ ക്യാമ്പ് ആരംഭിക്കും. 9ന് വൈകിട്ട് 5ന്സമാപിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടി സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കും ക്യാമ്പ് രൂപം നൽകും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എ.എ.അസീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ബാബു ദിവാകരൻ, അഡ്വ. ടി.സി. വിജയൻ, ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, അഡ്വ. ജി. രാജേന്ദ്രപ്രസാദ്, പി. പ്രകാശ് ബാബു, ഇടവനശ്ശേരി സുരേന്ദ്രൻ, കെ.സിസിലി, എം.എ.സാലി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |