കൊല്ലം: ഉളിയക്കോവിൽ സെന്റ് മേരീസ് സ്കൂളിന്റെ 35-ാമത് വാർഷികാഘോഷം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ആദ്യദിവസത്തെ സമ്മേളനം ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ. ഡി. റോഷൻ കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ഡോ. ഡി. പൊന്നച്ചൻ അദ്ധ്യക്ഷത വഹിച്ചു. ലീഡ് പ്രോഡക്ട് അർകിടെക്ചർ സീതു വേണുഗോപാൽ, പി.ടി.എ പ്രസിഡന്റ് പ്രദീപ് കുമാർ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർ അമ്പിളി സംസാരിച്ചു. പ്രിൻസിപ്പൽ മഞ്ജു രാജീവ്, അഡ്മിനിസ്ട്രേറ്റർ ലീലാമ്മ പൊന്നച്ചൻ, വൈസ് പ്രിൻസിപ്പൽ ക്രിസ്റ്റി ഡി.പൊന്നൻ, അക്കാഡമിക്ക് കോ ഓർഡിനേറ്റർ എൽ. ഗിരിജ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കും.ഇന്നു രാവിലെ 10.30ന് സമാപന സമ്മേളനം മലങ്കര ഓർത്തഡോക്സ് മെത്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനംചെയ്യും. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |