SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

സഹകരണ മേഖലയെ സർക്കാർ തകർക്കുന്നു: സി.ആർ.മഹേഷ്

c0-oeprative

കൊല്ലം: സഹകരണ മേഖലയെ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തകർക്കുകയാണെന്ന് സി.ആർ.മഹേഷ് എം.എൽ.എ. സഹകരണ ജനാധിപത്യ വേദി ജില്ലാ കമ്മിറ്റി കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക കടാശ്വാസ പദ്ധതി പ്രകാരം പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ലഭിക്കാനുള്ള തുക നൽകുക, പ്രാഥമിക സഹകരണ ബാങ്കുകൾ കേരള ബാങ്കിന് നൽകിയ ഷെയർ തുക തിരിച്ചു നൽകുക, പ്രൈമറി ബാങ്കുകൾക്കും സംഘങ്ങൾക്കും ഉയർന്ന പലിശ നിരക്ക് നൽകാനുള്ള കേരള ബാങ്കിന്റെ അധികാരം പുനഃസ്ഥാപിക്കുക, ഒരു വ്യക്തി ലോൺ അടച്ചില്ലെന്ന കാരണത്താൽ കുടുംബത്തിലുള്ളവർക്ക് വായ്പ നൽകാൻ പാടില്ലെന്ന സഹകരണ രജിസ്ട്രാറുടെ ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ, ഡി.സി.സി സെക്രട്ടറിമാരായ ശുഹൈബ്, എം.എം.സഞ്ജീവ് കുമാർ, ഇഞ്ചക്കാട് നന്ദകുമാർ, കായിക്കര നവാബ്, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പ്രേംകുമാർ, ബാങ്ക് പ്രസിഡന്റുമാരായ ഓമനക്കുട്ടൻ പിള്ള, കെ. രവീന്ദ്രൻ പിള്ള, ജോൺസൺ സാമുവൽ, മോഹൻ ബാബു, അബ്ദുൽസലാം, ഗോപിനാഥൻ പിള്ള, ചാർലി കോലത്ത്, കല്ലട വിജയൻ, ചാത്തന്നൂർ മുരളി, അഡ്വ. സുരേഷ്, മുഹമ്മദ് മുസ്തഫ, കെ.സുകൃതൻ, വടക്കേവിള ശശി, ബിജു വിശ്വ രാജൻ, ബി.ഓമനക്കുട്ടൻ, പ്രസന്നകുമാർ പൂയപ്പള്ളി, ജോയി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL