കടവന്ത്ര: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റും കേരള ഹാൻഡ്‌ബാൾ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ബി. രാജൻ (72) നിര്യാതനായി. റിട്ട. കസ്റ്റംസ് സൂപ്രണ്ടാണ്. എറണാകുളം ഗാന്ധിനഗർ കെ.ഡി ചാക്കോ റോഡിൽ എം.എൻ.ആർ.എ- 238ൽ ആയിരുന്നു താമസം.
ഓൾ ഇന്ത്യ ഹാൻഡ്‌ബാൾ ഫെഡറേഷൻ ഭാരവാഹി , കേരള ഒളിമ്പിക് അസോസിയേഷൻ അംഗം, ഏഷ്യൻ ഗെയിംസിനും ഏഷ്യൻ ബീച്ച് ഗെയിംസിനുമുള്ള ഇന്ത്യൻ ഹാൻഡ്‌ബാൾ ടീമിന്റെ മാനേജർ പദവികൾ വഹിച്ചിട്ടുണ്ട്. ഹാൻഡ്‌ബാൾ, കബഡി, ഖോഖോ, അത്‌ലറ്റിക്‌സ് എന്നീ ഇനങ്ങളിലെ ദേശീയ താരമായിരുന്നു. തിരുവനന്തപുരം ആറ്റിങ്ങൽ ഇറാത്തുവിളകം കുടുംബാംഗമാണ്. ഭാര്യ: ശോഭനകുമാരി. മക്കൾ: നീരജ് ആർ.എസ്, ഡോ. നികുല ആർ.എസ്, നീതു ആർ.എസ്. മരുമക്കൾ: നിമിഷ നീരജ്, അഖിൽ. ഇന്ന് രാവിലെ 9 മുതൽ 2 വരെ കടവന്ത്ര ലയൺസ് കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് ശേഷം രവിപുരം ശ്മശാനത്തിൽ സംസ്‌കാരച്ചടങ്ങുകൾ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |