ചവറ : ഭിന്നശേഷിക്കാരിയായ യുവതിയെ കടയിൽ കയറി ആക്രമിച്ച സംഭത്തിൽ യുവാവിനെ ചവറ പൊലീസ് പിടികൂടി. തേവലക്കര പാലയ്ക്കൽ കരിങ്ങാട്ടിൽ തെക്കതിൽ ബാദുഷ (21)ആണ് പിടിയിലായത്. ചവറ പാലത്തിന് സമീപത്ത് അലങ്കാര പക്ഷികളുടെ കട നടത്തുന്ന ചവറ പുതുക്കാട്ട് കളീക്കിൽ വീട്ടിൽ മുബീനയെ ആക്രമിച്ച സംഭവത്തിലാണ് പ്രതി പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്.കഴിഞ്ഞ 12ന് പ്രാവിനെ വാങ്ങാൻ കടയിലെത്തിയ ബാദുഷയും കൂട്ടുകാരും പ്രാവിന്റെ വില തിരക്കിയപ്പോൾ മുബീന വില പറഞ്ഞു.വില കൂടുതലാണന്നാരോപിച്ച് യുവാക്കൾ അസഭ്യം പറഞ്ഞ് മുബീനയെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് സമീപത്ത് നിന്ന ആൾ തടയാനെത്തിയപ്പോൾ ഇദ്ദേഹത്തിനെയും ആക്രമിക്കുകയായിരുന്നു. തുടർന്ന് കടയുടെ മുന്നിൽ വെച്ച കൂട്ടിലെ പൂട്ട് തല്ലിപ്പൊളിച്ച ശേഷം വിലകൂടിയ പ്രാവുകളെ പറത്തി വിടുകയും കടക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു.തുടർന്ന് സംഭവുമായി ബന്ധപ്പെട്ട് മുബീന പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. നാൽപ്പതിനായിരം രൂപയുടെ നഷ്ടം ഉള്ളതായി കടയുടമ പറയുന്നു.സംഭവത്തിലുൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം നടത്തി വരികയാണെന്ന് ചവറ സി.ഐ കെ.ആർ.ബിജു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |