
കൊല്ലം: ബിഷപ്പ് ബെൻസിഗർ നഴ്സിംഗ് കോളേജിന്റെ 20-ാം സ്ഥാപന വാർഷികവും 21-ാം ബാച്ച് ബി.എസ‌്സി നഴ്സിംഗ് വിദ്യാർത്ഥികളുടെയും 55-ാം ബാച്ച് ജനറൽ നഴ്സിംഗ് വി ദ്യാർത്ഥികളുടെയും ദീപം തെളിക്കൽ ചടങ്ങ് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. വി.പി. ജഗതി രാജ് ഉദ്‌ഘാടനം ചെയ്തു. പ്രഥമ നേഴ്സിംഗ് ഗവേഷണ ജേണലിന്റെ പ്രകാശനവും നടത്തി. കൊല്ലം രൂപത മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ബിഷപ്പ് ബെൻസിഗർ കോളേജ് ഒഫ് നഴ്സിംഗ് മാനേജർ ഡോ. ജോസഫ് ജോൺ സ്വാഗതം പറഞ്ഞു.
കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗം ഡോ. മിനി സക്കറിയാസ് ദീപം തെളിക്കൽ ചടങ്ങിന് നേതൃത്വം നൽകി. ബിഷപ്പ് ബെൻസിഗർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജെ. ജോൺ ബ്രിട്ടോ സംസാരിച്ചു. ബിഷപ്പ് ബെൻസിഗർ കോളേജ് ഒഫ് നേഴ്സിംഗ് പ്രിൻസിപ്പൽ ഡോ.തെരേസ് കൊച്ചുവിളയിൽ, ബെൻസിഗർ സ്കൂൾ ഒഫ് നേഴ്സിംഗ് പ്രിൻസിപ്പൽ ലിൻ ലോപ്പസ് എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് ദീപം കൈമാറി. നഴ്‌സുമാരുടെ പ്രതിജ്ഞ നഴ്സിംഗ് പ്രിൻസിപ്പൽ ഡോ. തെരേസ് കൊച്ചുവിളയിൽ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ ലൈൻ ലോപ്പസ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |