
പോരുവഴി: കെ.ഗോപിക്കുട്ടൻ എഴുതിയ എന്റെ നാട് ശൂരനാട് ആ സമരകഥ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. പാറക്കടവ് രക്തസാക്ഷി സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ. കെ.പ്രകാശ് ബാബു നിർവഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷനായി. സി.പി. ഐ സംസ്ഥാന കൗൺസിൽ അംഗം ആർ.എസ്.അനിൽ സ്വാഗതം പറഞ്ഞു. തോപ്പിൽ ഭാസിയുടെ മകൾ തോപ്പിൽ മാലയും ശൂരനാട് രക്തസാക്ഷി പായിക്കാലിൽ ഗോപാലപിള്ളയുടെ മകൾ ലീലയും ചേർന്ന് പുസ്തകം എറ്റുവാങ്ങി. സി.പി. ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ .ആഞ്ചലോസ്, സംസ്ഥാന കൗൺസിൽ അംഗം കെ.ശിവശങ്കരൻ നായർ എന്നിവർ സംസാരിച്ചു. പുസ്തക രചയിതാവ് കെ.ഗോപിക്കുട്ടൻ നന്ദി പറഞ്ഞു. യുവമേള പബ്ളിക്കേഷൻസ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |