SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

സംസ്ഥാനത്ത് ആദ്യത്തേതെന്ന പദവി കുടിവെള്ളത്തിൽ സമ്പൂർണത നേടി പരവൂർ നഗരസഭ

വാട്ടർ അതോറിട്ടിയുടെ പുതിയ 3123 കണക്ഷനുകൾ

കൊല്ലം: ആവശ്യമുള്ള എല്ലാ വീടുകളിലും വാട്ടർ അതോറിട്ടി കുടിവെള്ള ടാപ്പ് കണക്ഷനുള്ള സംസ്ഥാനത്തെ ആദ്യ നഗരസഭയായി പരവൂർ. അമൃത് പദ്ധതി അതിവേഗം നടപ്പാക്കി പുതിയ 3123 കണക്ഷനുകൾ നൽകിയാണ് നേട്ടം കൈവരിച്ചത്.

വാട്ടർ അതോറിട്ടിയുടെ കുഴൽക്കിണറുകളുണ്ടെങ്കിലും ജപ്പാൻ സഹായത്തോടെ നിർമ്മിച്ച മീനാട് കുടിവെള്ള പദ്ധതിയിൽ നിന്നും പുക്കുളത്തെ ടാങ്കിൽ നിന്നും ജലം എത്തിച്ചായിരുന്നു പരവൂർ മുനിസിപ്പാലിറ്റിയിൽ കുടിവെള്ള വിതരണം നടന്നിരുന്നത്. 10 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിൽ ചോർച്ച കാരണം കഷ്ടിച്ച് മൂന്ന് ലക്ഷം ലിറ്റർ ജലമേ സംഭരിക്കാൻ കഴിയുമായിരുന്നുള്ളു. അതുകൊണ്ട് രണ്ട് ദിവസം മാത്രമായിരുന്നു കുടിവെള്ള വിരണം. 6439 ഗാർഹിക കണക്ഷനുകളാണ് ഉണ്ടായിരുന്നത്.

വർഷങ്ങൾക്ക് മുൻപ് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പൈപ്പ് ലൈനുകൾ ഉപയോഗിക്കാതെ മണ്ണിനടിയിൽ കിടക്കുകയായിരുന്നു. ഈ പൈപ്പ്ലൈൻ ശൃംഖല പൂർണമായും കണ്ടെത്തി.പ്രയോജനപ്പെടുത്തിയതിന് പുറമേ 36.5 കിലോമീറ്റർ നീളത്തിൽ പൈപ്പ് ലൈനുകളും സ്ഥാപിച്ചു. പുക്കുളത്തെ ടാങ്കിന്റെ ചോർച്ച പരിഹരിച്ചതിനാൽ ഇപ്പോൾ 10 ലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്യാൻ കഴിയുന്നുണ്ട്. വാട്ടർ അതോറിട്ടി​ കൊല്ലം പ്രൊജക്ട് ഡിവിഷനായിരുന്നു പദ്ധതിയുടെ നിർവഹണ ഏജൻസി. കൊല്ലം പ്രൊജക്ട് ഡിവിഷൻ എക്സക്യുട്ടീവ് എൻജിനിയർ രാജേഷ് ഉണ്ണിത്താൻ, അസി. എക്സിക്യുട്ടീവ് എൻജിനിയർ എം.പി. നാരായണൻ, അസി. എൻജിനിയർ സി​.എ. അനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പദ്ധതി നിർവഹണം. നഗരസഭ അധികൃതരും വലിയ പിന്തുണ നൽകി. കരാറുകാരനും കുഴച്ചില്ല.

 റോഡുകൾ ഗതാഗത യോഗ്യമാക്കി

പൈപ്പ്ലൈൻ സ്ഥാപിക്കാൻ വെട്ടിപ്പൊളിക്കുന്ന റോഡുകൾ നവീകരിക്കാതെ നാട്ടുകാരുടെ നടുവൊടിക്കുന്നതാണ് പതിവ്. എന്നാൽ പരവൂരിൽ അമൃത് പദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡുകളെല്ലാം ടാറിട്ടും കോൺക്രീറ്റ് ചെയ്തും നവീകരിച്ചു.

......................................

 3123 പുതിയ കണക്ഷനുകൾ

 36.5 കീ. മീറ്റർ പുതിയ പൈപ്പ് ലൈൻ

 100 കി.മീറ്റർ പഴയ പൈപ്പ്ലൈൻ പ്രയോജനപ്പെടുത്തി

 പദ്ധതി ചെലവ്: 13.82 കോടി

പരവൂർ മുനിസിപ്പാലിറ്റിയെ സമ്പൂർണ കുടിവെള്ള ടാപ്പ് കണക്ഷനുള്ള മുനിസിപ്പാലിറ്റിയായി വൈകാതെ പ്രഖ്യാപിക്കും

പി. ശ്രീജ, പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL