
നെടുങ്ങോലം: ശ്രീനാരായണ സെൻട്രൽ സ്കൂൾ വാർഷികാഘോഷം കേരളകൗമുദി ചീഫ് സബ് എഡിറ്റും കവിയും തിരുവനന്തപുരം ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ. ഇന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ഡോ.കെ.ജ്യോതി അദ്ധ്യക്ഷയായി. സ്കൂൾ പ്രിൻസിപ്പൽ സരമാദേവി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പിന്നണിഗായിക സരിതാ റാം, ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ 2 വിന്നർ ശ്രീനാഥ് വിനോദ് എന്നിവർ സന്നിഹിതരായി. എസ്.എൻ.ഇ.എസ് സെക്രട്ടറി എസ്.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഇ.എസ്. വൈസ് പ്രസിഡന്റ് ഡോ. ജെ.ശ്രീജ, അക്കാഡമിക് മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.മുരളീധരൻ, പി.ടി.എ പ്രസിഡന്റ് ഡോ. പരിമൾചാറ്റർജി എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ് ഗേൾ കെ.ശ്രീനിധി സ്വാഗതവും ഹെഡ് ബോയ് ഷാരോൺ സൈമൺ നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |