ചവറ : നീണ്ടകര , വേട്ടുതറയിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. എൽ.ഡി.എഫ് തെക്കുംഭാഗം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പള്ളി മുക്കിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ജ്വാല നടയ്ക്കാവിൽ സമാപിച്ചു. സംയുക്ത സമര സമിതിയെ മാറ്റി നിറുത്തി എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ സമരങ്ങൾക്ക് നേതൃത്വം നൽകുവാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായിട്ടാണ് സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ജ്വാല പ്രതിഷേധം സംഘടിപ്പിച്ചത്. സമരം ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.ഷാജി എസ്.പള്ളിപ്പാടൻ ഉദ്ഘാടനം ചെയ്തു. സി.പി.എം തെക്കുംഭാഗം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാജി സേനാധിപൻ അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ബീനാദയൻ സ്വാഗതം പറഞ്ഞു. ആർ.സന്തോഷ്, മണിക്കുട്ടൻ പിള്ള, യേശുദാസൻ, മണികണ്ഠൻ പിള്ള, ശിവപ്രസാദ്, ബി. കെ. വിനോദ്, മഹേന്ദ്രൻ, വിജയശ്രീ, ജയരാജു, പഞ്ചായത്ത് അംഗങ്ങളായ അപർണ, സ്മിത, സിന്ധു മോൾ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |