SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

എഫ്.സി.ഐയിൽ നിന്നുള്ള റേഷൻ ഭക്ഷ്യധാന്യ നീക്കത്തിൽ മെല്ലെപ്പോക്ക്

fci

 പത്തനാപുരം, പുനലൂർ താലൂക്കുകളിൽ ഭക്ഷ്യധാന്യശേഖരണം ആരംഭിച്ചില്ല

കൊല്ലം: ലോറി കരാറുകാരുടെ സമരം കഴിഞ്ഞമാസം അവസാനം പിൻവലിച്ചെങ്കിലും ജില്ലയിൽ എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് സപ്ലൈകോ ഗോഡൗണുകളിലേക്കുള്ള ഭക്ഷ്യധാന്യ നീക്കം മെല്ലെപ്പോക്കിൽ. പത്തനാപുരം, പനൂലൂർ താലൂക്കുകളിൽ കഴിഞ്ഞമാസത്തെ ഭക്ഷ്യധാന്യ ശേഖരണം ഇതുവരെ ആരംഭിച്ചിട്ടില്ല. കരാറുകാർ ആവശ്യത്തിന് ലോറി ലഭ്യമാക്കാത്തതാണ് നീക്കം ഇഴയാൻ കാരണമെന്ന് പൊതുവിതരണ വകുപ്പ് അധികൃതർ പറയുന്നു.

എഫ്.സി.ഐയിൽ നിന്നുള്ള ജനുവരിയിലെ ഭക്ഷ്യധാന്യ നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ലോറിക്കാരുടെ സമരം ചൂണ്ടിക്കാട്ടി പൊതുവിതരണ വകുപ്പ് കത്ത് നൽകിയതിനെ തുടർന്ന് ജനുവരിയിലെ ഭക്ഷ്യധാന്യ ശേഖരണത്തിനുള്ള സമയപരിധി ഈമാസം 15 വരെ എഫ്.സി.ഐ നീട്ടി നൽകിയിരുന്നു. മെല്ലെപ്പോക്ക് തുടർന്നാൽ നീട്ടി നൽകിയ സമയത്തിനുള്ളിലും ഭക്ഷ്യവിഹിതം പൂർണമായും ശേഖരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഇതിന് പുറമേ ഈമാസത്തെ ഭക്ഷ്യധാന്യ നീക്കവും പ്രതിസന്ധിയിലാകും.

സാധാരണ 15 മുതലാണ് എഫ്.സി.ഐയിൽ നിന്ന് ഭക്ഷ്യധാന്യം സപ്ലൈകോ ഗോഡൗണുകളിലേക്ക് എത്തിച്ച് തുടങ്ങുന്നത്. അതിന് മുമ്പുതന്നെ സപ്ലൈകോ ഗോഡൗണുകളിൽ നിന്ന് റേഷൻകടകളിലേക്കുള്ള വാതിൽപ്പടി വിതരണം പൂർത്തിയാക്കും. ഇപ്പോൾ രണ്ട് ഭക്ഷ്യധാന്യ നീക്കവും ഒരുമിച്ച് നടക്കുകയാണ്. അതുകൊണ്ട് തന്നെ രണ്ട് കരാറുകളും എടുത്തിട്ടുള്ളവർക്ക് വിട്ടുനൽകാൻ ആവശ്യത്തിന് ലോറി ഇല്ലാത്ത അവസ്ഥയുണ്ട്. കരാർ തുക മാസങ്ങൾ കുടിശികയായതോടെയാണ് കഴിഞ്ഞമാസം ലോറിക്കരാറുകാർ കൂട്ടത്തോടെ റേഷൻ ഭക്ഷ്യധാന്യ നീക്കം സ്തംഭിപ്പിച്ച് സമരം നടത്തിയത്. ഇവർക്ക് മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള പത്ത് ശതമാനം തുക ഇനിയും ലഭിച്ചിട്ടില്ല. ഇതിനെ നവംബറിലെ 40ശതമാനവും ഡിസംബറിലെ പൂർണമായ തുകയും കിട്ടാനുണ്ട്.

എഫ്.സി.ഐയിൽ നിന്ന് ജനുവരിയിലെ ഭക്ഷ്യധാന്യ നീക്കം (താലൂക്ക് തിരിച്ച്)

കരുനാഗപ്പള്ളി- 37.67 %
കൊല്ലം- 42.16 %
കൊട്ടാരക്കര- 15.67%
കുന്നത്തൂർ- 100 %
പത്തനാപുരം- 0 %
പുനലൂർ- 0%

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL