കൊല്ലം: വിസ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കിയ ആൾ പിടിയിൽ. തിരുവല്ല പായിപ്പാട് സ്വദേശി പാസ്റ്റർ തോമസ് ജോണാണ് അഞ്ചൽ പൊലീസിന്റെ പിടിയിലായത്. അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മാത്രം മൂന്നുപേരിൽ നിന്നായി 30 ലക്ഷത്തോളം രൂപയാണ് യു.കെയിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കൈക്കലാക്കിയത്.
പൊലീസ് തന്നെ അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ ഇയാൾ ഒളിവിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ചങ്ങനാശേരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേരളത്തിൽ അങ്ങോളമിങ്ങോളം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ബാങ്ക് അക്കൗണ്ടിൽ മൂന്ന് കോടി രൂപ വരെ വന്നിട്ടുണ്ടെന്നും ഇയാൾക്കൊപ്പം സംഘത്തിൽ രണ്ടുപേർ കൂടി ഉണ്ടെന്നും പൊലീസ് പറഞ്ഞു. അഞ്ചൽ എസ്.എച്ച്.ഒ ഹരീഷ്, എസ്.ഐ പ്രജീഷ് കുമാർ, എസ്.ഐ മധു, സി.പി.ഒ വിനോദ് കുമാർ, അബീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |