SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

കലാഭവൻ മണിയുടെ സ്മരണയ്ക്ക് നാടൻപാട്ട് മത്സരം

കൊല്ലം: നടനും നാടൻപാട്ട് കലാകാരനുമായ കലാഭവൻ മണിയുടെ സ്മരണാർത്ഥം സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവക്ലബുകൾക്കായി മണിനാദം എന്ന പേരിൽ നാടൻപാട്ട് മത്സരം സംഘടിപ്പിക്കും. ജില്ലാതലങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 25000, 10000, 5000 രൂപ വീതം പ്രൈസ്മണിയായി നൽകും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.
മാർച്ച് 6ന് ചാലക്കുടിയിൽ വച്ചാണ് സംസ്ഥാനതല മത്സരം. ഒന്നാം സ്ഥാനം നേടുന്നവർക്ക് ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 75000, 50000 രൂപയും പ്രൈസ്മണി നൽകും. ടീം അംഗങ്ങൾ 18നും 40നും ഇടയിൽ പ്രായമുള്ളവരാകണം. ടീമിൽ പരമാവധി പത്തുപേർക്ക് പങ്കെടുക്കാം. 10 മിനിറ്റാണ് സമയം. പങ്കെടുക്കുന്നവർ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, ജില്ലാ പഞ്ചായത്ത് ഓഫീസ്, തേവള്ളി, കൊല്ലം എന്ന വിലാസത്തിൽ ഫെബ്രുവരി 20നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0474-278440, 7510958609.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL