SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

പൊന്മാൻ, അടിമുടി കൊല്ലം സിനിമ!

photo

കൊല്ലം: 'ഈ കല്യാണത്തലേന്ന് കൊല്ലത്ത് നടക്കുന്ന പിരിവാ പിരിവ്, കണക്കപ്പിള്ളേരായിട്ട് രണ്ട് മിടുക്കി പെൺപിള്ളേരെ കൊണ്ടിരുത്തും. നിന്റെ കല്യാണത്തിന് ഞാൻ അഞ്ഞൂറ് രൂപ തന്നാൽ എന്റെ കല്യാണത്തിന് നീ അറുനൂറ് തരണം. അഞ്ഞൂറിൽ കുറഞ്ഞൊരു കളിയില്ല. നൂറുരൂപയ്ക്ക് ചാളകിട്ടും, നെയ്മീൻ കിട്ടുമോടെ"- അജേഷിന്റെ ഡയലോഗ് കേട്ടാൽ കൊല്ലത്തുകാർ ഒന്നൂറിച്ചിരിക്കും.

കല്യാണ വീടുകളിൽ മേശയും കസേരയും ഇട്ടിരുന്ന് സംഭാവന സ്വീകരിക്കുന്ന രീതി മറ്റ് ജില്ലക്കാർക്ക് അത്രയങ്ങ് മനസിലാകില്ലെങ്കിലും കൊല്ലത്തുകാർക്കിത് പതിവാണ്. 'പൊന്മാൻ' എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രമായ അജേഷിനെ അവതരിപ്പിച്ച ബേസിൽ ജോസഫ് കൊല്ലത്തിന്റെ നടപ്പുരീതികളൊക്കെ മറ്റുള്ളോർക്കുകൂടി വിശദമാക്കുകയാണ്. പ്രമുഖ നിർമ്മാതാവ് വിനായക എസ്.അജിത്ത് കുമാർ നിർമ്മിച്ച 'പൊന്മാൻ' ചിത്രം ദിവസങ്ങൾകൊണ്ട് പ്രേക്ഷക മനസുകളിൽ ഇഷ്ടം കൂടി. പൊന്നിന് പുറകേപായുന്ന മനുഷ്യരുടെ കഥയാണ് 'പൊന്മാൻ'!. ജി.ആർ.ഇന്ദുഗോപന്റെ 'നാലഞ്ചു ചെറുപ്പക്കാർ' എന്ന നോവലാണ് സിനിമയാക്കിയത്. കഥയിലെ പ്രധാന കഥാപാത്രമായ അജേഷിനെയാണ് ബേസിൽ ജോസഫ് അവതരിപ്പിച്ച് ഫലിപ്പിച്ചത്. തീരദേശത്തെ ഒരു വീട്ടിൽ നടക്കുന്ന വിവാഹവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പുകിലുകളുമാണ് കഥാതന്തു. യാഥാർത്ഥ്യങ്ങളോട് ചേർന്നുനിൽക്കുന്ന കഥയും കഥാപാത്രങ്ങളുമെന്നതിനാൽ കൊല്ലത്തുകാർ സിനിമയെ കൂടുതൽ നെഞ്ചേറ്റി. കല്യാണത്തലേന്ന് സ്വർണത്തിനായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് രക്ഷകനായിട്ടാണ് പി.പി.അജീഷ് എത്താറുള്ളത്. എന്നാൽ ബ്രൂണോയുടെ പെങ്ങൾ സ്റ്റെഫിയുടെ വിവാഹത്തിൽ മാത്രം അജീഷിന് പാളിച്ചപറ്റി. സ്വർണവുമായി സ്റ്റെഫി ഭർത്താവ് മരിയോന്റെ നാട്ടിലേക്ക് യാത്രയാകുന്നു. കൊല്ലത്തെ ഏറ്റവും കുഴപ്പം പിടിച്ച സ്ഥലത്തേക്കാണ് സ്റ്റെഫിയെ കെട്ടിച്ചുവിട്ടിരിക്കുന്നത്. അവിടെ ഏറ്റവും കുഴപ്പാക്കാരനായ മരിയോനാണ് ഭർത്താവ്. അവിടെ നിന്നാണ് ശരിക്കും കഥ തുടങ്ങുന്നത്. ആദ്യം വെറുപ്പിക്കുമെങ്കിലും അവസാനം എല്ലാരുടെയും ഇഷ്ടം നേടുന്ന അജീഷെന്ന കഥാപാത്രം ബേസിലിന്റെ കരിയറിൽ മികച്ചതുമാണ്. ജി.ആർ.ഇന്ദുഗോപനും ജസ്റ്റി മാത്യുവും തിരക്കഥ തയ്യാറാക്കി. പ്രശസ്ത കലാ സംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി. ലിജോമോൾ ജോസാണ് നായിക.

കൊല്ലത്തിന്റേതായ ഒരു സിനിമ, അതും നല്ലൊരു കുടുംബചിത്രം. കൊല്ലത്തുവളർന്ന ഏതൊരു ചെറുപ്പക്കാരനും ഇതിലൊരാളാണ്. പൊന്മാനല്ല, തങ്കമാൻ ആണെന്ന് കൊല്ലത്തുകാർ പറഞ്ഞുതുടങ്ങി.

വിനായക എസ്.അജിത് കുമാർ, നിർമ്മാതാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL