SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

ഷോർണൂർ എസ്.എൻ കോളേജിൽ എംപ്ലോയീസ് കൗൺസിൽ യൂണിറ്റ്

d

കൊല്ലം: ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെ യൂണിറ്റ് തലയോഗം ഷോർണൂർ ശ്രീനാരായണ ട്രസ്റ്റ് കോളേജിൽ എസ്.എൻ.ഡി.പി യോഗം കൗൺസിലറും എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവുമായ പി.സുന്ദരൻ ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഡോ. എൽവിൻ പോൾ കോനാട്ട് അദ്ധ്യക്ഷനായി. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.വിഷ്ണു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രടറി ഡോ. ആർ.വി.സുമേഷ് സംഘടനാ സന്ദേശം നൽകി. ഡോ. പി.രജനി സ്വാഗതവും എം.ഷിനി നന്ദിയും പറഞ്ഞു.

യൂണിറ്റ് ഭാരവാഹികളായി ഡോ.എൽവിൻ പോൾ കോനാട്ട് (പ്രസിഡന്റ്), ഡോ. പി.രജനി (വൈസ് പ്രസിഡന്റ്), ഡോ. പി.എസ്.ആശ (സെക്രട്ടറി), വി.പ്രീത (ജോ. സെക്രട്ടറി), ഡോ. അനീഷ് രാജപ്പൻ (ട്രഷറർ), വി.എ.അഭിലാഷ്, എം.ഷിനി, കെ.ദീപ്തി, വി.പുഷ്പലത, കെ.കെ.സിമി, പി.ജിബീഷ്, ജി.കെ. ഗോകുൽ, ഡോ. എം.കെ.അഖില, എം.അരവിന്ദ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENBE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL