കൊല്ലം: യുവാവിനെ സോഡാ കുപ്പി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിലായി. ഓച്ചിറ പായിക്കുഴി ത്രീ റോസസ് ഹൗസിൽ ആരീസ് മുഹമ്മദാണ് (40) ഓച്ചിറ പൊലീസിന്റെ പിടിയിലായത്. തർക്കത്തെ തുടർന്ന് കായംകുളം പുതുപ്പള്ളി സ്വദേശി നവാസിനെയാണ് (37) ഇയാൾ സോഡാ കുപ്പികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ഓച്ചിറ രാഗം ജംഗ്ഷനിലുള്ള കടയിൽ എത്തിയ ആരീസ് മുഹമ്മദ് കടയിൽ ഇരുന്ന ഒരു സോഡാകുപ്പി എറിഞ്ഞ് ഉടച്ചു. ഇത് സമീപത്ത് നിൽക്കുകയായിരുന്ന നവാസ് ചോദ്യം ചെയ്തു. ഈ വിരോധത്തിൽ പൊട്ടിച്ച സോഡാ കുപ്പിയുമായി പ്രതി ചീത്ത വിളിച്ചുകൊണ്ട് നവാസിനെ ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ നവാസിന്റെ നെറ്റിയിലും കഴുത്തിലും കുത്തേൽക്കുകയായിരുന്നു. പലയിടങ്ങളിലായി ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് 48 തുന്നലുകളാണുള്ളത്. എസ്.ഐ മാരായ റെനോക്‌സ്, സുനിൽ, എസ്.സി.പി.ഒ രാഹുൽ സി.പി.ഒ മാരായ കനീഷ്, അനീസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |