
കരുനാഗപ്പള്ളി: പന്മന പൊൻവയൽ ഓഡിറ്റോറിയത്തിന് പടിഞ്ഞാറ് കായൽത്തീരത്തോട് ചേർന്ന് ടൂറിസം പ്ലേസിൽ വ്യാഴാഴ്ച രാത്രി പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും തടഞ്ഞുവയ്ക്കുകയും ചെയ്ത നാലംഗ സംഘത്തെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു.
നാലംഗ സംഘത്തിന്റെ കൈവശം ഉണ്ടായിരുന്ന ലഹരി വസ്തുക്കൾ കായിലേക്ക് എറിഞ്ഞ ശേഷമാണ് ആക്രമിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിവരം അറിഞ്ഞ് ചവറ പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ നേർക്കും ആക്രമണം ഉണ്ടായി. കൂടുതൽ പൊലീസ് എത്തിയാണ് അക്രമികളെ അറസ്റ്റ് ചെയ്തത്. ടൈറ്റാനിയം ജംഗ്ഷനിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ ഇൻസ്പെക്ടറെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ കൂടുതൽ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.ലതീഷ്, അസി. ഇൻസ്പെക്ടർ കെ.വി.എബിമോൻ, വനിതാ ഉദ്യോഗസ്ഥ ശ്രീപ്രിയ, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിപ്രസാദ്, ജിനു തങ്കച്ചൻ, കിഷോർ, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അബ്ദുൽ മനാഫ് എന്നിവരടങ്ങിയ സംഘത്തിന് നേരെയായിരുന്നു ആക്രമണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |