കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ കബളിപ്പിച്ച കേസിലെ കൺസൾട്ടൻസി സ്ഥാപന ഉടമയുടെ പിതാവ്, ദമ്പതികളെ മർദ്ദിച്ച സംഭവത്തിൽ അറസ്റ്രിൽ. പള്ളിമുക്ക് അറഫ നഗർ പുത്തൻ പുരയിൽ എ.കെ.അഷറഫിനെ ആണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14 ന് പള്ളിമുക്കിലെ വീടിന് മുന്നിലെ റോഡിൽ Sച്ചാണ് മയ്യനാട് അമ്പാടിയിൽ എസ്.ശിവ, ഭാര്യ എസ്.ഐശ്വര്യ എന്നിവരെ പ്രതി കൈയേറ്റം ചെയ്തത്.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അഷറഫിന്റെ മകനും സുഹൃത്തും ചേർന്ന് ശിവയിൽ നിന്ന് 8 ലക്ഷം രൂപ വാങ്ങിയിരുന്നു. ഈ തുക തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിലേക്ക് എത്തിയത്.സംസാരിച്ചു നിൽക്കുന്നതിനിടെ അഷറഫ് ഐശ്വര്യയുടെ മുഖത്ത് അടിക്കുകയും തടസം പിടിക്കാനെത്തിയ ശിവയെ മർദ്ദിക്കുകയുമായിരുന്നു. പിന്നീട് അഷറഫിന്റെ ബന്ധുക്കളും എത്തി ദമ്പതികളെ മർദിക്കുച്ചു. 2022ൽ ഇൻസ്റ്റാഗ്രാമിലൂടെയാണ് വിദേശത്ത് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന കൺസൾട്ടൻസിയുടെ പരസ്യം ദമ്പതികൾ കാണുന്നത്. തുടർന്ന് ഇവർ കൺസൾട്ടൻസിയുമായി ബന്ധപ്പെട്ടു. യു.കെയിൽ ജോലി ഉണ്ടെന്നും 8 ലക്ഷം രൂപ ചെലവു വരുമെന്നും കൺസൾട്ടൻസി ഉടമകൾ പറഞ്ഞു. ആദ്യ ഗഡുവായി 5 ലക്ഷം ബാങ്ക് അക്കൗണ്ട് വഴിയും 3 ലക്ഷം കൈവശവും നൽകുകയായിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ജോലിയെ സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചില്ല. തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും അവധികൾ പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. പിന്നീട് പരാതിയുമായി ഇരവിപുരം പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പറ്റിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും ഇത്തരത്തിൽ പരാതികൾ ഉയർന്നതോടെ ഉടമകൾ നാട്ടിൽ നിന്നു മുങ്ങി. പണം നഷ്ടപ്പെട്ടവർ ഒടുവിൽ സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചു. ഒരു മാസത്തിനുള്ളിൽ പണം തിരികെ നൽകാമെന്ന് ഉറപ്പ് കൊടുത്തെങ്കിലും പാലിച്ചില്ല. ഇതിനെപറ്റി അറിയാൻ അഷറഫിന്റെ വീട്ടിലെത്തിയപ്പോഴാണ് ശിവയേയും ഐശ്വര്യയേയും കയ്യേറ്റം ചെയ്തത്. പരിക്കേറ്റ ദമ്പതികൾ പൊലീസിൽ പരാതി നൽകിയ ശേഷം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |