
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷൻ കാലോചിതമായി നവീകരിക്കണമെന്നും കൂടുതൽ ഓഫീസുകൾ ഉൾപ്പെടുത്താനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം ആർ. മനോരഞ്ജൻ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം എ. അജി, ജില്ലാ ജോയിന്റ് സെക്രട്ടറി വിമൽ ചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് ഫിലിപ്പ് വർഗീസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ശിവശങ്കരപ്പിള്ള, ജി.വൈശാഖ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സരിത ഭാർഗവൻ (പ്രസിഡന്റ് ), ബി രേഖ, പോൾ രാജ് (വൈസ് പ്രസിഡന്റുമാർ), വി.മനോജ് (സെക്രട്ടറി), ബി.പത്മദാസ്, വി.ദിലീപ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ), എസ്. പ്രേംശങ്കർ (ട്രഷറർ), ഡോ. ഗിരിജാനന്ദ് (വനിതാ കൺവീനർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |