കരുനാഗപ്പള്ളി: അബ്കാരി കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 4 പ്രതികളെ എക്സൈസ് ഇൻസ്പെക്ടർ ലതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിൽ നടത്തിയ റെയ്ഡിൽ ക്ലാപ്പന പ്രയാർ തെക്ക് മുറി കന്നിമേൽ പുതുവേലിൽ ഭാസുരൻ, പാവുമ്പ തെക്ക് മുറിയിൽ ജയന്താലയം വീട്ടിൽ രതീഷ് കുമാർ, പാവുമ്പ വടക്ക് മുറിയിൽ പുത്തൻപുര കിഴക്കതിൽ വീട്ടിൽ സുനിൽ കുമാർ.ക്ലാപ്പന തെക്ക് മുറിയിൽ തയ്യിൽ കിഴക്കതിൽ വീട്ടിൽ ജോൺ എന്നിവരാണ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഡി.എസ്. മനോജ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അൻസർ, ജിനു തങ്കച്ചൻ, ഹരിപ്രസാദ് വനിതാ സിവിൽ എക്സൈസ് ഓഫീസർ രാജി എസ്.ഗോപിനാഥ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |