SignIn
Kerala Kaumudi Online
Friday, 23 October 2026 1.46 AM IST

ജില്ലാ ആശുപത്രി മോർച്ചറി: ഫ്രീസർ പണിമുടക്കിൽ, ജനം മൃതദേഹങ്ങളുമായി നെട്ടോട്ടം

കൊല്ലം: ജില്ലാ ആശുപത്രി മോർച്ചറിയിലെ ഫ്രീസർ പ്രവർത്തിക്കാത്തതിനാൽ മൃതദേഹങ്ങളുമായി നെട്ടോട്ടമോടി ജനങ്ങൾ. വൈകിട്ട് നാലിന് ശേഷം എത്തിക്കുന്ന മൃതദേഹങ്ങൾ ഫ്രീസറിൽ വയ്ക്കാനായി ഏതെങ്കിലും താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകണം. തൊട്ടടുത്ത ദിവസം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് വീണ്ടും കൊണ്ടുവരേണ്ട അവസ്ഥയാണ്.

ജില്ലയിൽ ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലും മാത്രമാണ് പൊലീസ് സർജനുള്ളത്. ചില താലൂക്ക് ആശുപത്രികളിൽ അസി. സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തുന്നുണ്ട്. എന്നാൽ മരിച്ച നിലയിൽ കാണപ്പെട്ടത് അടക്കം മരണകാരണം വ്യക്തമല്ലാത്തതും മരണത്തിൽ അസ്വാഭാവികതയുള്ളതുമായ മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജിലും മാത്രമേ നടത്തുള്ളു. ഇത്തരം മൃതദേഹങ്ങൾ പൊലീസ് സാന്നിദ്ധ്യത്തിൽ മാത്രമേ സർക്കാർ ആശുപത്രികളിലെ അടക്കം മോർച്ചറിയിലേക്ക് മാറ്റാവു. അതുകൊണ്ട് തന്നെ മൃതദേഹം ഫ്രീസറിൽ വയ്ക്കാനായി താലൂക്ക് ആശുപത്രികളിലേക്ക് കൊണ്ടുപോകുമ്പോഴും പിറ്റേന്ന് തിരിച്ചുകൊണ്ടുവരുമ്പോഴും പൊലീസുകാരെ വണ്ടിവിളിച്ച് കൊണ്ടുപോകേണ്ട അവസ്ഥയാണ്.

15 വർഷം പഴക്കമുള്ള ഫ്രീസർ

 പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണത്തിന് മോർച്ചറി കെട്ടിടം പൊളിച്ചു

 താത്കാലിക സംവിധാനം ഡിസംബർ പകുതിയോടെ ഒരുക്കിയെങ്കിലും ഫ്രീസർ തകരാറിൽ

 ഫ്രീസറിന് 15 വർഷം പഴക്കം

 പുനഃസ്ഥാപിച്ചപ്പോൾ ഉള്ളിലെ കിടുകൾ ഇളകി

 മൃതദേഹങ്ങൾ ഉള്ളിലേക്ക് കടത്തുമ്പോൾ ജീവനക്കാരുടെ കൈ മുറിയുന്നു

 ഇതിന് പുറമേ കൂളിംഗ് സംവിധാനവും ശരിയായി പ്രവർത്തിക്കുന്നില്ല

ജില്ലാ ആശുപത്രിയിൽ

 ഒരു ദിവസം 4-8 പോസ്റ്റുമോർട്ടം
 ഒരു ഫ്രീസർ

 എട്ട് അറകൾ

സാങ്കേതിക വിദഗ്ദ്ധരെത്തി ഫ്രീസർ പരിശോധിച്ചിരുന്നു. നിലവിൽ കണ്ടെത്തിയത് മാത്രമാണ് പ്രശ്നമെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ അറ്റകുറ്റപ്പണി പൂർത്തിയാകും.

ജില്ലാ ആശുപത്രി അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL