കൊട്ടിയം: പുതുച്ചിറയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 1.28 കിലോ കഞ്ചാവുമായി വെട്ടിലത്താഴം ഡീസന്റ് മുക്കിൽ ഷാജി മൻസിലിൽ നിയാസിനെ (33) കൊട്ടിയം പൊലീസ് പിടികൂടി. കൊട്ടിയം പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന തഴുത്തല പുതുച്ചിറ തിരുവോണം വീടിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഡാൻസാഫ് സംഘത്തോടൊപ്പം കൊട്ടിയം ഇൻസ്പെക്ടർ സുനിലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷിഹാസ്, സുരേഷ്, സബിത, എ.എസ്.ഐ ഫിറോസ് ഖാൻ സി.പി.ഒമാരായ ശംഭു, അരുൺ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |