SignIn
Kerala Kaumudi Online
Friday, 23 October 2026 1.46 AM IST

അസി. പ്രൊഫസർ, സീനിയർ റസിഡന്റ് നിയമനം

കൊല്ലം: ഗവ. മെഡിക്കൽ കോളേജിൽ വിവിധ തസ്തികളിൽ താത്കാലിക നിയമനം. അസി. പ്രൊഫസർ (കാർഡിയോളജി) തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ പി.ജി, ഒരു വർഷത്തെ നിർബന്ധിത ബോണ്ടഡ് സേവനം, ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. സീനിയർ റസിഡന്റ് (ഓർത്തോപീഡിക്‌സ്) തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ പി.ജിയും ടി.സി.എം.സി രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി: 40 വയസ്. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത (എം.ബി.ബി.എസ് പാർട്ട് ഒന്നും രണ്ടും മാർക്ക് ലിസ്റ്റ്, പി.ജി മാർക്ക് ലിസ്റ്റ്), മുൻപരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം കൂടിക്കാഴ്ചക്കെത്തണം. അസി. പ്രൊഫസർ കൂടിക്കാഴ്ച 28ന് രാവിലെ 11നും സീനിയർ റസിഡന്റ് കൂടിക്കാഴ്ച ഉച്ചക്ക് 12നും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL