SignIn
Kerala Kaumudi Online
Friday, 23 October 2026 1.48 AM IST

കൊല്ലം നഗരത്തിലെ റിലേ മോഷണം: മൂന്നാം കവർച്ചയ്‌ക്ക് ആസൂത്രണം; രണ്ടംഗസംഘം താന്നിയിൽ പിടിയിൽ

moshanam

 ഒരാൾ ഒളിവിൽ

കൊല്ലം: കൊല്ലം നഗരഹൃദയത്തിലെ രണ്ട് സ്ഥാപനങ്ങളിൽ അടുത്തടുത്ത ദിവസങ്ങളിൽ മോഷണം നടത്തിയ പ്രതികൾ മൂന്നാമത്തെ കവർച്ചയ്ക്കുള്ള ആസൂത്രണത്തിനിടയിൽ താന്നിയിൽ നിന്ന് പിടിയിലായി. മയ്യനാട് ധവളക്കുഴി സുനാമി ഫ്ലാറ്റ് നമ്പർ 18 ലെ ലാലു (30), കൊല്ലം പള്ളിത്തോട്ടം ചേരിയിൽ സെഞ്ചുറി നഗർ 55 ൽ സനിൽ (26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 8ന് പുലർച്ചെയാണ് കൊല്ലം കുമാർ തീയേറ്ററിന് സമീപത്തെ ഫാൻസി കടയിൽ മൂന്നംഗ സംഘം കവർച്ച നടത്തിയത്. ഫാൻസി കടയുടെ ടോയ്‌ലെറ്റിന്റെ വാതിലിന്റെ വിടവിലൂടെയാണ് സംഘം അകത്തുകടന്നത്. ഇവിടെ നിന്ന് എട്ടുലക്ഷം രൂപ കവർന്നു. തൊട്ടടുത്ത ദിവസം പുലർച്ചെ 3.25 ഓടെ കൊല്ലം ആണ്ടാമുക്കം റോഡിലുള്ള ഹാർഡ് വെയർ കടയുടെ മേശയും അലമാരയും കുത്തിത്തുറന്ന് 3.25 ലക്ഷം കവർന്നു.

ഇരുസ്ഥാപനങ്ങളും ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് കവർച്ച നടത്തിയത്. രണ്ടാം ശനിയാഴ്ചയും ബാങ്ക് അവധിയുമായതിനാൽ ഈ ദിവസത്തെ വരുമാനം കടയിൽ സൂക്ഷിക്കുമെന്ന് രഹസ്യമായി മനസിലാക്കിയ ശേഷമാണ് രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും മോഷണത്തിന് തിരഞ്ഞെടുത്തത്.

റിലേ കവർച്ച നടന്നതോടെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ കൊല്ലം ഈസ്റ്റ് സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലിയിലായത്. ഈസ്റ്റ് സി.ഐയെ കൂടാതെ എസ്.ഐമാരായ സുമേഷ്, സി.പി.ഒമാരായ അജയൻ, ജയകൃഷ്ണൻ, ഷൈജു, അനു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രതികൾക്ക് പിന്നാലെയെത്തി പിടികൂടി

 രണ്ട് കടകളിൽ നിന്നും ലഭിച്ചത് പ്രതികളുടെ മുഖംമൂടി ധരിച്ച ദൃശ്യങ്ങൾ

 മോഷണ സമയത്ത് രണ്ടിടത്തെയും ഫോൺ ലൊക്കേഷൻ പരിശോധിച്ചു

 മുമ്പ് മോഷണക്കേസിൽ പെട്ടവരെയും ജയിൽ മോചിതരായവരെയും പ്രത്യേകം പരിശോധിച്ചു

 നിരീക്ഷണ കാമറകൾ പിന്തുടർന്ന് ദൃശ്യങ്ങൾ താരതമ്യം ചെയ്തു

 മയ്യനാട് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് മുഖം മൂടിയില്ലാത്ത പ്രതികളുടെ ദൃശ്യം ലഭിച്ചു

 പ്രതികൾ കടകളും കയറാനുള്ള വഴികളും കണ്ടുവച്ച ശേഷം കവർച്ച നടത്തുകയായിരുന്നു

 മോഷ്ടിച്ച പണം ചെലവാക്കിയെന്ന് പ്രതികൾ

 വിശദമായി ചോദ്യം ചെയ്ത് പണം കണ്ടെത്താൻ പൊലീസ് ശ്രമം

പ്രതികൾ നേരത്തെ മോഷണക്കേസിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും. മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും.

എസ്.ഷെറീഫ്

കൊല്ലം എ.സി.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL