
കൊല്ലം: വന്യമൃഗാക്രമണങ്ങൾക്കെതിരെ കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് ദിവസമായി കിഴക്കൻ മലയോര മേഖലകളിൽ നടത്തിയ മലയോര സമര ജാഥ കുളത്തൂപ്പുഴയിൽ സമാപിച്ചു. ഉന്നതാധികാര സമിതിയംഗം അറയ്ക്കൽ ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അദ്ധ്യക്ഷനായി. രഞ്ജിത്ത് തോമസ്, സജി ജോൺ കുറ്റിയിൽ, എ.ഇക്ബാൽ കുട്ടി, ചവറ ഷാ, ജോസ് മത്തായി, തടിക്കാട് ഗോപാലകൃഷ്ണൻ, ഏഴംകുളം രാജൻ, ജോസഫ് മാത്യു, കുളത്തൂപ്പുഴ ജോണി, ബോബൻ ജോർജ്, കുളത്തൂപ്പുഴ ഷാജഹാൻ, അനിൽ പട്ടാഴി, ദിലീപ് കുമാർ, ഇഞ്ചക്കാട് രാജൻ, ഷിബു നരിക്കൽ, ബാബു മാത്യു, ബിജുകുമാർ, തോമസ് ഡാനിയേൽ, സജു തടിക്കാട് തുടങ്ങിയവർ സംസാരിച്ചു. പത്തനാപുരം പൂങ്കുളഞ്ഞിയിൽ നിന്ന് ആരംഭിച്ച ജാഥ മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |