SignIn
Kerala Kaumudi Online
Friday, 23 October 2026 1.48 AM IST

ശാരദ വിലാസിനി വനിതാവേദി സെമിനാർ

vada

കൊട്ടിയം: ശാരദ വിലാസിനി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സ്ത്രീ ശാക്തീകരണം ത്വരിതഗതിയിൽ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. അനിതാ ശങ്കർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സെൽവി, കമ്മ്യൂണിറ്റി കൗൺസിലർ തങ്കച്ചി, വാർഡ് മെബർ ചിത്ര എന്നിവർ സംസാരിച്ചു. മുതിർന്ന അംഗം പ്രസന്നയെ ചടങ്ങിൽ ആദരിച്ചു. വനിതാവേദി പ്രസിഡന്റ് ഡോ. മേഴ്സി ബാലചന്ദ്രൻ അദ്ധ്യക്ഷയായി. സെക്രട്ടറി ആശ ബിജു സ്വാഗതം പറഞ്ഞു. കേരളം സമ്പൂർണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഗ്രന്ഥശാലയും പരിസരവും ശുചീകരിക്കാനും ഗ്രന്ഥശാല പ്രവർത്തകരുടെ ഭവനങ്ങൾ ശുചീകരിക്കാനുമുള്ള സന്ദേശം യോഗത്തിൽ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL