കൊട്ടാരക്കര: നവീകരിച്ച കോട്ടാത്തല തേവർചിറ ഇന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നാടിന് സമർപ്പിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ അനുവദിച്ച 89 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ ജോലികൾ പൂർത്തിയാക്കിയത്. മൈനർ ഇറിഗേഷൻ വകുപ്പ് തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. നേരത്തെ ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് പദ്ധതികളിൽ ഉൾപ്പെടുത്തി സംരക്ഷണ ഭിത്തികളുടെ കുറച്ചേറെ ഭാഗം നിർമ്മിച്ചിരുന്നു. സംരക്ഷണ ഭിത്തികൾ, കൽപ്പടവുകൾ, നാലുചുറ്റും നടപ്പാത, സൗന്ദര്യവത്കരണം എന്നിവയടക്കം പൂർത്തീകരിച്ചുകൊണ്ടാണ് തെളിമയുള്ള ചിറ നാടിനായി സമർപ്പിക്കുന്നത്. ഈ വേനൽക്കാലത്ത് നാടിന് വലിയതോതിൽ അനുഗ്രഹമായി ചിറമാറും.
ഉദ്ഘാടന ചടങ്ങ്
ഇന്ന് വൈകിട്ട് 7ന് കോട്ടാത്തല ശ്രീകൃഷ്ണ സ്വാമീക്ഷേത്രത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ തേവർചിറ നാടിന് സമർപ്പിക്കും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.മധുസൂദനൻ പിള്ള അദ്ധ്യക്ഷനാകും. മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.ജി.നാഥ്, ജി.സുന്ദരേശൻ, ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, എൻ.ബേബി, ഒ.ബിന്ദു, കോട്ടാത്തല മോഹനൻ, ബി.ഗോപകുമാർ, എസ്.അഞ്ജന, കെ.ഷൈനുരാജ്, ആതിര കൃഷ്ണൻ, എം.ആർ.വിഷ്ണു, സജീവ് ചിത്തിര എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |